ഇരിട്ടി: ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിഗ്രാമത്തില്‍ ഒളിവില്‍ താമസിപ്പിക്കാന്‍ നേതൃത്വം നല്‍കിയ സിപിഎം പേരാവൂര്‍ ഏരിയാ നേതൃത്വത്തെ കൂടി ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തി കേസെടുക്കാന്‍ പോലീസ് തയാറാകണമെന്നു കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി.പി. മുസ്തഫ ആവശ്യപ്പെട്ടു. പാര്‍ട്ടിഗ്രാമമായ മുടക്കോഴിയും പരിസരവും സിപിഎമ്മിന്റെ താലിബാന്‍ മോഡല്‍ ഭരണം നടക്കുന്ന പ്രദേശമാണ്. അക്രമം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ തന്നെ ഈ പ്രദേശത്തുണ്ടെന്നു മുസ്തഫ ആരോപിച്ചു.
Post a Comment