കണ്ണൂര്‍: ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിക്കപ്പുറത്ത് സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും നേതൃത്വപരവുമായ ശേഷികള്‍ ഉപയോഗിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴില്‍കൂട്ടങ്ങള്‍ രൂപീകരിക്കുന്നു. 10 മുതല്‍ 25 വയസുവരെയുള്ള സ്ത്രീകളെ അണിനിരത്തിയാണു തൊഴില്‍കൂട്ടങ്ങള്‍ രൂപീകരിക്കുക. കണ്‍വീനറും ജോയിന്റ് കണ്‍വീനറുമുണ്ടാകുന്ന തൊഴില്‍കൂട്ടത്തിനു ബാങ്ക് അക്കൗണ്ടും അഫിലിയേഷന്‍ നമ്പറുമുണ്ടാകും.
പ്രാദേശിക സാഹചര്യം നോക്കി വിലയിരുത്തല്‍ സമിതിയാണ് ആദ്യഘട്ടത്തില്‍ വേതനം നിശ്ചയിക്കുക. ലഭിച്ച തുക മുഴുവന്‍ അംഗങ്ങള്‍ക്കു നല്‍കാതെ കുറച്ചുതുക മാറ്റിവച്ചു തൊഴില്‍കൂട്ടത്തിന്റെ പൊതുആവശ്യത്തിനായി വിനിയോഗിക്കും. കണ്ണൂരില്‍ നടന്ന സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ യോഗത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ഷാഹുല്‍ ഹമീദ് വിശദീകരിച്ചു. അംഗങ്ങള്‍ക്കുള്ള പരിശീലനവും ആദ്യഘട്ട രൂപീകരണ പ്രക്രിയയ്ക്കുവേണ്ടി ഫണ്ടും ജില്ലാ മിഷന്‍ നല്‍കും.

Post a Comment