കുഞ്ഞനന്തന് വേണ്ടി ആശുപത്രിയില്‍ റെയ്ഡ്

പയ്യന്നൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ നിര്‍ണായക പങ്കുണ്‌ടെന്ന് വ്യക്തമായ സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തന് വേണ്ടി പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ റെയ്ഡ്. പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ കുഞ്ഞനന്തനെ കണ്ടെത്താനായില്ല. അതിനിടെ കുഞ്ഞനന്തന്‍ പാര്‍ട്ടിയുടെ മാടായി ഏരിയാ കമ്മറ്റി ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞതായി എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് നിഷാദിന്റെ മൊഴി ലഭിച്ചതായും സൂചനയുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post