യൂറോ കപ്പ് ബിഗ് സ്‌ക്രീനില്‍

കണ്ണൂര്‍: യൂറോകപ്പ് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. തെക്കീ ബസാറിലെ ജില്ലാ ലൈബ്രറിയിലാണ് ബിഗ് സ്‌ക്രീനില്‍ മല്‍സരം കാണാന്‍ അവസരമൊരുക്കുന്നത്. ആദ്യ സെമി ബുധനാഴ്ച രാത്രി പന്ത്രണ്ടിന് നടക്കും.
മല്‍സരങ്ങളുടെ പ്രവചന മല്‍സരവും നടത്തും. പ്രവചന മല്‍സര കൂപ്പണ്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ലൈബ്രറിയില്‍ സ്ഥാപിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കാവുന്നതാണ്. ഫൈനല്‍ ദിവസം ഫുട്‌ബോള്‍ ക്വിസും നടക്കും.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم