Latest Post

ഇന്നോവകാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

Written By Kasargodvartha on Nov 23, 2013 | 12:56 AM

മട്ടന്നൂര്‍: മെരുവമ്പായി പാലത്തില്‍ നിന്നും ഇന്നോവകാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കാണ് അപകടം.

ഗള്‍ഫില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴി മടങ്ങിവരുന്നയാളെ കൂട്ടികൊണ്ടു വരുന്നതിനിടെ മെരുവമ്പായി പാലത്തിന്റെ കൈവരിയിലിടിച്ച് താഴെ പുഴക്കരയിലേക്ക് മറിയുകയായിരുന്നു. കാറോടിച്ചിരുന്ന നീര്‍വേലിയിലെ വക്കീലന്റവിട റസാഖ്ഹാജി(47) ഗള്‍ഫില്‍ നിന്നും മടങ്ങിയ മാലൂരിലെ മുനീര്‍(38) എന്നിവര്‍ക്കാണ് പരിക്കേററത്. കാറിനു വേഗതകുറവായതിനാലാണ് വന്‍ദുരന്തമൊഴിവായത്.


keywords: Kerala, Kannur, Innova, car, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

മട്ടന്നൂര്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് നടത്തിയ പരിശോധനയില്‍ പാലോട്ടുപളളിയില്‍ നിന്നും 200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മുഹമ്മദിന്റെ പലചരക്കുകടയില്‍ നിന്നും നായിഫിന്റെ സ്‌റ്റേഷനറികടയില്‍നിന്നുമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. പരിശോധനയ്ക്കു മട്ടന്നൂര്‍ എസ്. ഐ പി.കെ പ്രകാശ് നേതൃത്വം നല്‍കിയത്.
Mattanur


Keywords: Kerala, Mattanur, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ജില്ലാ കളക്ടര്‍ ഡോ.രത്തന്‍ കേല്‍കറിന് കണ്ണൂരിലെ പൗരാവലി യാത്രയയപ്പ് നല്‍കി

കണ്ണൂര്‍: സ്ഥലം മാറിപ്പോകുന്ന കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഡോ.രത്തന്‍ കേല്‍കറിന് കണ്ണൂരിലെ പൗരാവലി യാത്രയയപ്പ് നല്‍കി. ചേംബര്‍ ഹാളില്‍ നടന്ന പരിപാടി മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ല പ്രശ്‌നമുഖരിതമാണ്. എന്നാല്‍ പൂര്‍ണ്ണമായ അര്‍പ്പണ ബോധം കൊണ്ട് ജില്ലാ കളക്ടര്‍ അതിനെ അതിജീവിച്ചുവെന്ന് കെ.സി.ജോസഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ചാല ദുരന്തത്തിലും ഇരിട്ടിയിലെ വെള്ളപ്പൊക്കത്തിലും മറ്റും ജില്ലാ കളക്ടര്‍ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലും ഒരു സര്‍ക്കാരിനെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ പരാതിയില്ലാതെ കളക്ടര്‍ നിര്‍വഹിച്ചു. ജനങ്ങളുടെ മനസില്‍ കളക്ടര്‍ രത്തന്‍ കേല്‍കര്‍ എക്കാലവും ഉണ്ടായിരിക്കുമെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

Rathan-kelkar.jpg


ജില്ല കളക്ടര്‍ക്കുള്ള പൗരാവലിയുടെ ഉപഹാരം കെ.സുധാകരന്‍ എം.പി.നല്‍കി. അക്ഷയ കേന്ദ്രവും കളക്ടര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ കളക്ടര്‍ കണ്ണൂരിനു വേണ്ടി തയാറാക്കിയ വികസനരേഖ അദ്ദേഹം മന്ത്രി കെ.സി.ജോസഫിനു കൈമാറി. എ. പി.അബ്ദുള്ളക്കുട്ടി എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം. എല്‍. എ, വിവിധ കക്ഷി നേതാക്കളായ എം.പ്രകാശന്‍ മാസ്റ്റര്‍, കെ.രഞ്ജിത്ത്, സി.പി.മുരളി, മാര്‍ട്ടിന്‍ ജോര്‍ജ്, ഇല്ലിക്കല്‍ അഗസ്തി, പി.പി.ദിവാകരന്‍, സബ് കളക്ടര്‍ ടി.വി. അനുപമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രോഷ്‌നി ഖാലിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. എ. സരള സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ മറുപടി പ്രസംഗം നടത്തി. കണ്ണൂരിലെ പൗരാവലി നല്‍കിയ സ്വീകരണം തന്റെ മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും കൂട്ടായ്മയാണ് കണ്ണൂരിന്റെ പ്രത്യേകതയെന്നും കളക്ടര്‍ പറഞ്ഞു.

Keywords: Kerala, Kannur, Collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

വിദ്യാര്‍ത്ഥി വേട്ട യു.ഡി.എഫിന് വിനയാകും: വി.ശിവദാസന്‍

കണ്ണൂര്‍: വിദ്യാര്‍ത്ഥി വേട്ട യു.ഡി.എഫിന് വിനയാകുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റ് വി.ശിവദാസന്‍ പറഞ്ഞു. കണ്ണൂര്‍ കളക്ടറേററിനുമുന്നില്‍ എസ്. എഫ്. ഐ നടത്തിയ ഏകദിന സത്യാഗഹസമരത്തിന്റെ സമാപനസമ്മേളനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
V. Shivathasan

കേരളത്തിലാകെ ആര്‍. എസ്.എസ് മനുഷ്യകുരുതി നടത്തുമ്പോള്‍ അവരെ അറസ്റ്റു ചെയ്യാന്‍ കേരളത്തിലെ പൊലീസ് തയ്യാറാകുന്നില്ല. പകരംകൊലയാളികള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളെയാണ് വേട്ടയാടുന്നതെന്ന് ശിവദാസന്‍ ആരോപിച്ചു. മുഹമ്മദ് സിറാജിന്റെ അദ്ധ്യക്ഷതയില്‍ കെ.സി ഷെബിന്‍, പി.പി അനിഷ, കെ. ഫസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. എം.വിജിന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, UDF, SFI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

Written By Kasargodvartha on Nov 19, 2013 | 12:35 AM

കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സ്വകാര്യസ്ഥാപനങ്ങളും തുറന്നില്ല.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് എത്തിയത്. ഇരുനൂറോളം ജീവനക്കാരുള്ള കലക്ടറേറ്റില്‍ ഹാജരായത് 15 ശതമാനം ജീവനക്കാര്‍ മാത്രം. സ്വകാര്യബസ്സുകളും കെ.എസ്.ആര്‍.ടി.സിയും ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ജില്ലയിലെ കണ്ണൂര്‍ ഉള്‍പ്പെടെയുളള ജില്ലയിലെ പ്രധാനനഗരങ്ങള്‍ വിജനമായി.
Harthal

ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ റെയിവെ സ്‌റ്റേഷനുകളില്‍ ട്രെയിനിറങ്ങിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു. ഹോട്ടലുകള്‍ പോലും തുറക്കാതിരുന്നതിനാല്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ഇവര്‍ ബുദ്ധിമുട്ടി.

ജി.യിലെ വാണിജ്യവ്യവസായ മേഖലയെയും ഹര്‍ത്താല്‍ സാരമായി ബാധിച്ചു. ശബരിമല തീര്‍ഥാടകരെയും പാല്‍, പത്രം, ആശുപത്രി എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അനിഷ്ടസംഭവങ്ങളുണ്ടാവാനുളള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും നഗരങ്ങളിലും സായുധ പോലിസിനെ വിന്യസിച്ചിരുന്നു. മലയോര മേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരുന്നത്. പ്രധാന നഗരങ്ങളില്‍ പൊലീസ് പിക്കറ്റിംഗും പട്രോളിംഗും ഏര്‍പ്പെടുത്തിയിരുന്നു.

ജില്ലയിലെ വനം വകുപ്പ് ഓഫിസുകള്‍ക്ക് പ്രത്യേക സുരക്ഷ സജ്ജീകരിച്ചിരുന്നു. മട്ടന്നൂര്‍, തലശേരി, ചക്കരക്കല്‍, ഇരിട്ടി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, പയ്യന്നൂര്‍, പഴയങ്ങാടി, കൂത്തുപറമ്പ, മാതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.കണ്ണൂരില്‍ നടന്ന പ്രകടനത്തിന് സി. പി. എം സംസ്ഥാനകമ്മിറ്റിയംഗം കെ.കെ രാഗേഷ്, കണ്ണൂര്‍ ഏരിയാസെക്രട്ടറി എന്‍. ചന്ദ്രന്‍, ഒ.കെ വിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, Harthal, Strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിച്ചതായി പരാതി

നാറാത്ത്: ബൈക്കില്‍ പോകുകയായിരുന്ന പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തി അക്രമിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് നാറാത്ത് ആനന്ദതീര്‍ത്ഥ കോളനി റോഡിലാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പാണ്ട്യന്‍ തടത്ത് ജുനൈദ്(25), ഷുഹൈബ്(23) എന്നിവര്‍ക്കാണ് പരിക്കേററത്. ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

മാരകായുധങ്ങളുമായെത്തിയ 15ലേറെ പേരാണ് അക്രമിച്ചത്. അക്രമത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ബിന്റോ, കാര്‍ത്തിക്, രാഹുല്‍, ദിലീപ്, പ്രജീഷ് തുടങ്ങിയവരാണെന്ന് പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു.
Attack

വിവരമറിഞ്ഞ് വളപട്ടണം സി.ഐ ബാലകൃഷ്ണന്‍, മയ്യില്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തതായി വളപട്ടണം സി. ഐ ബാലകൃഷ്ണന്‍ പറഞ്ഞു.

Keywords: Kerala, Kannur, Popular Front of India, Attack, Narath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു

ശ്രീകണ്ഠപുരം: മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു. പയ്യാവൂര്‍ ശാന്തിനഗറിലെ ചിറയില്‍ ജോസ്‌ലീലാമ്മ ദമ്പതികളുടെ മകന്‍ ജോസ്‌കുട്ടി(42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കര്‍ണാടക വനാതിര്‍ത്തിയിലെ ഉടുമ്പ പുഴയിലാണ് മുങ്ങിമരിച്ചത്.

Fishermanമകന്റെയും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജോസ് കുട്ടി മീന്‍ പിടിക്കാന്‍ എത്തിയത്. വലയില്‍ മീന്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വലിക്കുന്നതിനിടെ പുഴയില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടനെ ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി. മക്കള്‍: ആഷ്മിന്‍, അബിന്‍.

Keywords: Kerala, Kannur, Shrikandapuram, Fish, Fisherman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പ്രസവചികിത്സക്കിടെ യുവതി മരിച്ചു

തലശ്ശേരി: പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു. മുഴപ്പിലങ്ങാട് അഫ്‌സീനാസില്‍ മഷ്ഹൂദിന്റെ ഭാര്യ റുഖ്‌സാന(25)യാണ് മരിച്ചത്. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നുരോപിച്ച് റുഖ്‌സാനയുടെ ബന്ധുക്കള്‍ ഡോ. ശാന്ത കുമാരിയുടെ തലശ്ശേരി സിറ്റി മെറ്റേണിറ്റി സെന്ററിലെത്തി ബഹളം വെച്ചത്. നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
pregnant

കഴിഞ്ഞ മാസം 28നാണ് റുഖ്‌സാനയെ പ്രസവത്തിനായി സിറ്റി മെറ്റേണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് വൈകുന്നേരം പ്രസവം നടന്നു. ഇതില്‍ പിന്നീട് യുവതിക്ക് മൂത്ര തടസമനുഭവപ്പെട്ടു. ഇതിന് ട്യൂബ് ചികിത്സയാണ് നല്‍കിയത്. രണ്ടുദിവസം കഴിഞ്ഞതോടെ നെഞ്ചുവേദനയും അനുഭവപ്പെട്ടു തുടങ്ങി. ഗ്യാസിന്റെ ഉപദ്രവമാണെന്ന് ഡോക്ടര്‍ പറഞ്ഞതത്രെ. ഇതിനുള്ള മരുന്നും നല്‍കിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞതോടെ റുഖ്‌സാനയ്ക്ക് അസ്വാസ്ഥ്യം കൂടി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് കണ്ണൂരിലെ കൊയിലി ആശുപത്രിയില്‍ കൊണ്ടുവന്നു.

എന്നാല്‍ രോഗം ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിയാരത്ത് മൂന്നുദിവസം വെന്റിലേറ്ററിലായിരുന്നു. അസുഖം ഭേദപ്പെട്ട് വരുന്നതിനിടയില്‍ ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ റുഖ്‌സാനയുടെ ബന്ധുക്കളെത്തി മെറ്റേണിറ്റി ആശുപത്രിയിലെ ഡോക്ടറുമായി വാക്കേററം നടത്തുകയായിരുന്നു. എന്നാല്‍ തന്റെ ചികിത്സയില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍ വിശദീകരിച്ചു.

Keywords: Kerala, Kannur, Delivery, Thalassery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger