Latest Post
Showing posts with label Obituary. Show all posts
Showing posts with label Obituary. Show all posts

പാട്‌നയില്‍ വാഹനാപകടത്തില്‍ മലയാളി അധ്യാപകന്‍ മരിച്ചു

Written By Kasargodvartha on Aug 21, 2013 | 12:33 AM

ആലക്കോട്: ബീഹാറിലെ പാട്‌നയ്ക്കടുത്ത ഫര്‍സയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപകന്‍ മരിച്ചു. ഉദയഗിരിക്കു സമീപം ജയഗിരി കവിതാ ഭവനില്‍ കുടിയേറ്റ കര്‍ഷകന്‍ നാരായണന്‍ നായര്‍-മാധവി ദമ്പതികളുടെ മകനും പാട്‌നയിലെ അധ്യാപകനുമായ ശ്രീജിത്ത് (32) ആണു മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ശ്രീജിത്ത് സഞ്ചരിച്ച ബൈക്കില്‍ എതിരേവന്ന ബൊലേറോ കാര്‍ ഇടിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സുഹൃത്തുകള്‍ ശ്രീജിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെ പോയി.
Sreejith

എട്ടുവര്‍ഷത്തോളമായി പാട്‌നയില്‍ അധ്യാപകനായി ജോലിചെയ്തു വരുന്ന ശ്രീജിത്ത് ഒരുവര്‍ഷം മുമ്പ് ഫര്‍സയ്ക്കടുത്ത് സോമയില്‍ സ്വന്തമായി സ്‌കൂള്‍ ആരംഭിച്ചിരുന്നു. പാട്‌നയില്‍ തന്നെ അധ്യാപികയായ രാജിയാണു ഭാര്യ. ഇവര്‍ക്കു മൂന്നുമാസം പ്രായമായ ഒരു കുട്ടിയുണ്ട്. സഹോദരി: കവിത. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നു നാട്ടിലെത്തിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kerala, Kannur, Alakkode, Padne, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

പ്രാപ്പയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു

AthulyaAthira
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയ്ക്കടുത്ത് പ്രാപ്പയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു. ആടിച്ചെറയ്ക്കല്‍ സജി, ഭാര്യ സിന്ധു, മക്കളായ ആതിര, അതുല്യ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. നാലുപേരും ഒരു മുറിയില്‍ മരിച്ചുകിടക്കുകയായിരുന്നു.
Sindu
Sajiഅത്മഹത്യയെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി. നേരത്തെ ചെത്തുതൊഴിലാളിയായിരുന്ന സജി പിന്നീട് മരപ്പണി ചെയ്യുകയായിരുന്നു. കുട്ടികള്‍ ചെറുപുഴ ജെ എം യു പി സ്‌കൂള്‍ വിദ്യാര്‍ഥികളാണു.

Keywords: Kerala, Kannur, Fire, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

സിമെന്റ് ഇറക്കുന്നതിനിടെ ലോറിക്കടിയില്‍പ്പെട്ട് സ്ത്രീമരിച്ചു

Written By Kasargodvartha on Aug 19, 2013 | 11:29 PM

തളിപ്പറമ്പ്: കോണ്‍ക്രീറ്റ് ജോലിക്കായി സിമന്റ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തുകയറി നിര്‍മ്മാണ തൊഴിലാളി മരിച്ചു. ഒരു സ്ത്രീക്ക് പരിക്കേറ്റു. മഴൂര്‍ മുസ്ലീം പളളിക്കു സമീപത്തെ നടുക്കണ്ടി മോഹനന്റെ ഭാര്യ സരോജിനിയാ(58)ണ് മരിച്ചത്.
Sarojini-Taliparamba

മഴൂര്‍ കലാവേദിക്കടുത്തെ വസന്തയ്ക്കു(37) പരിക്കേറ്റു. ഇവര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ പന്നിയൂര്‍ എസ്. പി ബസാറിലാണ് അപകടം.

Keywords: Kerala, Thaliparamba, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കുമാരന്‍ വൈദ്യരുടെ സഹോദരി നിര്യാതയായി

പാപ്പിനിശേരി: പ്രശസ്ത വിഷചികിത്സകന്‍ സി. പി കുമാരന്‍ വൈദ്യരുടെ സഞ്ചയന ദിവസം സഹോദരി ചുള്ളേരി പോള പൈതന്‍(91)നിര്യാതയായി. വൈദ്യരുടെ സഞ്ചയനദിവസം പുലര്‍ച്ചെയാണ് അന്ത്യം.
Paithen

പരേതനായ കൊട്ടന്റെയും ചീയ്യയിയുടെയും മകളും പരേതനായ എം.പി കണ്ണന്റെ ഭാര്യയുമാണ്. മക്കള്‍: പവിത്രന്‍, കാര്‍ത്യായനി. മരുമക്കള്‍: ബേബി സുധ, ഭരതന്‍. മറ്റുസഹോദരങ്ങള്‍: പാര്‍വതി, പരേതരായ കോരന്‍, കല്യാണി, കുഞ്ഞപ്പ.

Keywords: Kerala, Kannur, Pappinishery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
വിടപറഞ്ഞത് നാട്ടുകാരുടെ സ്വന്തം വിഷവൈദ്യൻ

Written By Kvartha Delta on Aug 17, 2013 | 12:01 AM

Kumaran Vaidyar Pappinissery, Kannur, Obituary
കണ്ണൂർ: കുമാരൻ വൈദ്യരുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് ജനകീയനായ നാട്ടുവൈദ്യനെയാണ്. കണ്ണൂർ നഗരത്തോട് അടുത്തുകിടക്കുന്ന എല്ലാ പഞ്ചായത്തുകളിൽ നിന്നും ഒരുകാലത്ത് വൈദ്യരെ തേടി ആളുകൾ എത്തുമായിരുന്നു. വാഹനങ്ങൾ കുറവായിരുന്ന കാലത്തും വൈദ്യരെ തേടി വിഷംതീണ്ടിയവരെയും കൊണ്ട് ആളുകൾഎത്തിച്ചേരുമായിരുന്നു.

വർഷ​ങ്ങൾക്ക് മുമുമ്പ് എം.വി. രാഘ​വൻ പ്രസി​ഡന്റായ പാപ്പി​നി​ശ്ശേരി വിഷാ​ചി​കിൽസാ​ല​യ​ത്തിന്റെ പ്രഥമ വിഷ വൈദ്യ​നാ​യി​രുന്നു പാപ്പിനി​ശ്ശേരി പഞ്ചാ​യ​ത്ത്‌മെ​മ്പർ കൂടി​യാ​യി​രുന്ന സി.പി കുമാരൻ വൈദ്യർ. അതിനു മുമ്പ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലായിരുന്നു വൈദ്യരുടെ ചികിൽസ. തികച്ചും സൗജന്യചികിൽസയായിരുന്നു അദ്ദേഹത്തിന്റേത്. കാലത്തു മുതൽ രാത്രി പതിനൊന്നു മണി വരെ കൈയിൽ ഒരു ടോർച്ചുമായി ഇരിക്കുമായിരുന്ന വൈദ്യരെ പഴയ തലമുറ ഇന്നും ഓർക്കുന്നുണ്ട്.

1967​-ൽ പാപ്പി​നി​ശ്ശേരി പ്രാഥ​മി​കാ​രോഗ്യ കേന്ദ്ര​ത്തി​ലേക്ക് സ്ഥലം മാറ്റം ലഭി​ച്ചു​വന്ന ഡോ. സൈനു​ദ്ദീ​നു​മായി ചേർന്ന് അലോ​പ്പതി, ആയുർവേദ മരു​ന്നു​കൾ സമ​ന്വ​യി​പ്പിച്ച് നട​ത്തിയ ചികിൽസാരീതി ഇന്നും പ്രശ​സ്ത​മാ​ണ്.

വിഷ​വൈ​ദ്യ​നാ​യി​രുന്ന പിതാവ് കുഞ്ഞി​ക്കൊ​ട്ടൻ വൈദ്യ​രിൽ നിന്നും മുത്ത​ച്ഛ​നിൽ നിന്നും കല്യാ​ശ്ശേ​രി​യിലെ കിണ​റ്റിൻ കര കുഞ്ഞി​രാ​മൻ വൈദ്യ​രിൽ നിന്നും വളരെ ചെറു​പ്പ​ത്തിൽ തന്നെ വൈദ്യർ വിഷ​വൈദ്യം പഠി​ക്കു​കയും ചികിൽസ​യിൽ പ്രാവിണ്യം തെളി​യി​ക്കു​കയും ചെയ്തു. ദീർഘ​കാ​ലത്തെ ആയുർവേദ ചികിൽസാ​രം​ഗത്തെ സേവനം പരി​ഗ​ണിച്ച് കേന്ദ്ര​ഗ​വൺമെന്റ്​ ആ​യുർവേദ ഫെലോ​ഷിപ്പ് നൽകി​യിരുന്നു. ആയുർവേദ വിദ്യാ​ഭ്യാസ ബോർഡിന്റെ മെംബ​റായും ദീർഘ​കാലം വൈദ്യർ പ്രവർത്തി​ച്ചി​ട്ടു​ണ്ട്.

കൂടാതെ ആയുർവേദശിരോ​മ​ണി​പ​ട്ടവും അദ്ദേ​ഹത്തെ തേടി​യെ​ത്തി​ട്ടു​ണ്ട്. ഇതി​നു​ പു​റമെ പാമ്പു വിഷത്തെ കുറിച്ച് പഠി​ക്കാൻ ഡബ്ല്യു. എച്ച്. ഒ നിയോ​ഗിച്ച പഠന​സം​ഘ​ത്തിന്റെ ഗൈഡായി പ്രവർത്തി​ക്കാ​നു​ളള അപൂർവ്വ​സൗ​ഭാഗ്യവും അദ്ദേ​ഹ​ത്തിന് ലഭി​ച്ചി​ട്ടു​ണ്ട്.​ വി​ഷ​ചി​കിൽസാ​രം​ഗത്തെ സ്ത്യുത്യർഹ സേവ​ന​ത്തിന് പാപ്പി​നി​ശ്ശേരി പൗരാ​വലി സംഘ​ടി​പ്പിച്ച ചട​ങ്ങിൽ വച്ച് മന്ത്രി കെ. സി ജോസഫ് പൊന്നാ​ട​യ​ണി​യിച്ച് അദ്ദേ​ഹത്തെ ആദ​രി​ച്ചി​രു​ന്നു. പാമ്പുവിഷ​ത്തിന് പുറമെ എട്ടു​കാലി വിഷ​ത്തിനും മറ്റ് വിഷ​ബാ​ധ​കൾക്കും കുമാ​രൻ വൈദ്യർ ഫല​പ്ര​ദ​മായി ചികിൽസി​ച്ചി​ട്ടു​ണ്ട്. മഞ്ഞ​പ്പി​ത്ത​ത്തി​നു​ളള അദ്ദേ​ഹ​ത്തിന്റെ ഒറ്റ​മൂലിചികിൽസയും വടക്കെ മലബാറിൽ പ്രശ​സ്ത​മാ​ണ്.

Keywords: Kumaran Vaidyar Pappinissery, Kannur, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

മഞ്ഞപ്പിത്തംബാധിച്ച് പൊലീസുകാരന്‍ മരിച്ചു

Written By Kasargodvartha on Aug 14, 2013 | 1:00 AM

മയ്യില്‍: മഞ്ഞപ്പിത്തം ബാധിച്ച് മയ്യില്‍ പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ അനില്‍കുമാര്‍(42)നിര്യാതനായി. പരിയാരം ശ്രീസ്ഥ സ്വദേശിയാണ്. ഒരാഴ്ചയിലധികമായി മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്‌റല്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.
Anil Kumar

മൃതദേഹം പരിയാരം പൊലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ആറുമണിക്ക് ശ്രീസ്ഥയിലെ സമുദായശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. അവിവാഹിതനാണ്. പരേതനായ കെ. പി ഗോവിന്ദന്‍ ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഭരതന്‍, ഗീത, പരേതനായ വാണീദാസ്.

Keywords: Kerala, Kannur, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

മീന്‍പിടിക്കുന്നതിനിടെ തോട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Written By Kasargodvartha on Aug 11, 2013 | 11:51 PM

ചാലാട്: മീന്‍പിടിക്കുന്നതിനിടെ തോട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പയ്യാമ്പലം പന്നിക്കല്‍ തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ ചാലാട് പന്നിക്കയില്‍ റായിദി(26)ന്റെ മൃതദേഹമാണു കണ്ടെത്തിയത്.

Kannur, Obituary, Fish, Youth, Death, Rayid, Malayalam News, National News, Kerala News, കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാളെ കാണാതായത്. പിതാവ്: പരേതനായ മഹ്മൂദ്. സഹോദരങ്ങള്‍: റിഷാദ്, റിഷാല്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.


Keywords: Kannur, Obituary, Fish, Youth, Death, Rayid, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഉരുവച്ചാല്‍ പവിത്രന്‍ നിര്യാതനായി

Written By Kvartha Delta on Aug 9, 2013 | 5:51 PM

Uruvachal, Pavithran, Obituary, Death, Malayalam News
ഉരുവച്ചാല്‍: കണ്ണൂര്‍ ദിനേശ് ബീഡി തൊഴിലാളിയായ കെ. പവിത്രന്‍(67) നിര്യാതനായി.

ഭാര്യ: ഭാമ. മക്കള്‍: ഷൈമ, ഷമീന, ഷംന, ഷംനേഷ്, പരേതയായ ഷംല. മരുമക്കള്‍: സത്യന്‍, പ്രകാശന്‍. സഹോദരങ്ങള്‍: രാമകൃഷ്ണന്‍,ലീല,രമ, ശോഭ.

Keywords: Uruvachal, Pavithran, Obituary, Death, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Written By Kasargodvartha on Aug 8, 2013 | 1:30 AM

പാനൂര്‍: പൂക്കോത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അണിയാരം പുത്തന്‍പീടിക വീട്ടില്‍ മുഹമ്മദലി-റംല ദമ്പതികളുടെ മകന്‍ മുഹമ്മദ് അനസാണ്(21) മരിച്ചത്. ബുധനാഴ്ച രാവിലെ 9.45 ഓടെ തുണ്ടായിമൊട്ട ലവ്‌ഷോര്‍ ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടം. പാനൂരില്‍നിന്നു മേക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും വടകരയില്‍ നിന്ന് പാനൂരിലേക്ക് വരികയായിരുന്ന കൈലാസ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.
Mohammed-Anas

തല ബസ്സിലിടിച്ച് ഗുരുതരമായി പരിക്കേറ്റ അനസിനെ ഉടന്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അണിയാരം ചെറുവോട്ട് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സഹോദരങ്ങള്‍: സൗദ, ഹഫ്‌സത്ത്, ആബിദ.

ഇതിനിടെ, പരിക്കേറ്റ അനസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനം മാടപ്പീടികയില്‍ വച്ച് യുവതിയെ ഇടിച്ചുതെറിപ്പിച്ചു. പാനൂരിലെ കുന്തത്തിലാക്കൂല്‍ വീട്ടില്‍ ഷിജിനയ്ക്കാണു പരിക്കേറ്റത്‌.

Keywords: Kerala, Kannur, Accident, Dies, Bike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ബൈക്ക് കാറിലിടിച്ച് റോഡില്‍ തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു

Written By Kasargodvartha on Jul 30, 2013 | 1:19 AM

കണ്ണൂര്‍: ബൈക്ക് കാറിലിടിച്ച് നടുറോഡില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ബസ് കയറി മരിച്ചു. രാത്രി എട്ടുമണിക്ക് കല്യാശേരി കോലത്തുവയലില്‍വെച്ചാണ് ദാരുണമായ സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കേറ്റു. കല്യാശേരി ചന്നക്കണ്ടത്തില്‍ വിനീതയുടെ മകന്‍ പ്രവീണാ(21)ണ് മരിച്ചത്. സുഹൃത്ത് വാഴവളപ്പില്‍ ബാലകൃഷ്ണന്റെ മകന്‍ അജിത്തിന്(20) പരിക്കേറ്റു. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍
accident
ചികിത്സയിലാണ്.

കല്യാശേരി ഭാഗത്തേക്ക് പോകവെ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് കാറിടിച്ചു മറിയുകയായിരുന്നു. റോഡില്‍ വീണ ഇരുവരുടെയും ദേഹത്തൂടെ പുറകെ വന്ന ബസ് കയറിയിറങ്ങി. തലയിലൂടെ കയറിയതിനാല്‍ പ്രവീണ്‍ തത്ക്ഷണം മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Accident, Bus, Bike, car, dies, man, youth, injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more. 

തിരുവനന്തപുരം സ്വദേശി കണ്ണൂര്‍ നഗരത്തില്‍ മരിച്ച നിലയില്‍

Written By Kasargodvartha on Jul 27, 2013 | 12:19 AM

കണ്ണൂര്‍: തിരുവനന്തപുരം സ്വദേശിയെ കാള്‍ടെക്‌സിനടുത്ത് കടവരാന്തയില്‍ മരിച്ച നിലയില്‍
Dead Man
കണ്ടെത്തി. കണ്ണൂരില്‍ പത്തു വര്‍ഷമായി അലഞ്ഞുതിരിയുന്ന മുജീബ്(48) എന്നയാളെയാണ് കാള്‍ടെക്‌സിലെ ഒരു ബാറിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ ടൗണ്‍ പൊലീസിന് മുജീബിന്റെ കൃത്യമായ മേല്‍വിലാസം ലഭിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Kerala, Kannur, Man, dies, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

വീട്ടമ്മ കിണറ്റില്‍മരിച്ച നിലയില്‍

Written By Kasargodvartha on Jul 24, 2013 | 1:12 AM

മയ്യില്‍: ധര്‍മ്മടം സ്വദേശിനിയെ ചേലേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദാലില്‍ പളളിക്കടുത്ത് താമസിക്കുന്ന കെ. ലീലയാ(45)ണ് മരിച്ചത്. ഭര്‍ത്താവ്: സുകുമാരന്‍. മയ്യില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
well


Keywords: Kerala, Kannur, Mayyil, well, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

യുവതി കിണറ്റില്‍ മരിച്ച നില­യില്‍

Written By Kasargodvartha on Jul 20, 2013 | 12:27 AM

മട്ടന്നൂര്‍: യുവതിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേറ്റടി എല്‍.പി സ്‌കൂളിനു സമീപത്തെ കൃഷ്ണാലയത്തില്‍ ടി.പി ഷീബയെ(36)യാ­ണ് വെ­ള്ളി­യാഴ്ച രാവിലെ സ്വന്തം വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെ­ത്തി. നടുവേദനകാരണം മാസങ്ങളായി ചികിത്സയിലായിരുന്നു. വെ­ള്ളി­യാഴ്ച ഡോക്ടറെ കാണിക്കാന്‍ ആശുപത്രിയിലിരിക്കെയാണ് മരിച്ച നിലയില്‍ കാണപ്പെട്ട­ത്.
well

പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരത്തേക്ക് മാറ്റി. പരേതനായ കൃഷ്ണന്‍­ കാര്‍ത്യായനി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പ്ര­കാശ് (കാര, കെ.എസ്. ഇ.ബി ശിവപുരം) മകള്‍: ഗായ­ത്രി. സഹോദരങ്ങള്‍: ഷീജ, ഷീന.

Keywords: Kerala, Mattannur, Kannur, Well, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കണ്ണൂര്‍ പ്രീമിയര്‍ ഇലക്ട്രോണിക്‌സ് ഉടമ ചൈനയില്‍ നിര്യാതനായി

Written By Kasargodvartha on Jul 13, 2013 | 12:47 AM

shaji Cheeran
കണ്ണൂര്‍: കണ്ണൂര്‍ പ്രീമിയര്‍ ഇലക്ട്രോണിക്‌സ് ഉടമ ഷാജി ചീരന്‍(46) ചൈനയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. വ്യാപാരാ വശ്യത്തിനായി പോയതായിരുന്നു. കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശിയാണ്.
പരേതനായ താവു ബേബി ദമ്പതികളുടെ മകനാണ്.

ഭാര്യ: റമീജ. മക്കള്‍: ലോയിഡ, ലെനിറ്റ. സഹോദരങ്ങള്‍: ഷെറി. ജെയ്‌സണ്‍, ഷൈനി,ലൈജു. സംസ്‌കാരം 14ന് വൈകിട്ട് നാലുമണിക്ക് കുന്നുംകുളത്തിനടുത്ത് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പളളി സെമിത്തേരിയില്‍.

Keywords: Kerala, Kannur, China, Obit, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

വാഹനമിടിച്ച് അജ്ഞാതന്‍ മരിച്ചു

കണ്ണപുരം: വാഹനമിടിച്ച് അജ്ഞാതനായ വൃദ്ധന്‍മരിച്ചു. കണ്ണപുരം പഞ്ചായത്ത് ഓഫീസിനു സമീപത്തെ റോഡിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലിന് വാഹനമിടിച്ച് മരിച്ച നിലയില്‍ വൃദ്ധനെ കണ്ടെത്തിയത്.
Obituary

രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടവിവരം പൊലീസിലറിയിക്കുന്നത്. ഏകദേശം 80വയസ് പ്രായംതോന്നിക്കും. മൃതദേഹംകണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റു ചെയ്തു പരിയാരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ വാഹനമേതെന്ന് കണ്ടെത്തിയിട്ടില്ല.

Keywords: Kerala, Kannapuram, Kannur, Accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഗ്രില്‍സ് ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

Written By Kasargodvartha on Jul 10, 2013 | 9:45 PM

ചക്കരക്കല്‍: ഗ്രില്‍സ് ഘടിപ്പിക്കുന്നതിനിടെ അടര്‍ന്നുവീണ് ഗൃഹനാഥന്‍ മരിച്ചു. ചക്കരക്കല്‍ മുഴപ്പാല അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്ക് ശാഖയ്ക്കു സമീപമുളള കോരക്കണ്ടി ഹൗസില്‍ അമ്പന്‍രാജനാ(46)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു ഒരുമണിയോടെയാണ് അപകടം.
grills works

വീടിന്റെ അടുക്കളഭാഗത്തെ വര്‍ക്ക് ഏരിയയില്‍ ഗ്രില്‍സ് സ്ഥാപിക്കുന്നതിനിടെ അടര്‍ന്നുവീണ് രാജന്റെ ദേഹത്തുവീഴുകയായിരുന്നു. തല ചുമരിലിടിച്ചാണ് മരണം. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൃഷ്ണന്‍-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: റിബിന്‍രാജ്, അനുരാജ്, അനഘശ്രീ. സഹോദരങ്ങള്‍: പ്രേമന്‍(ഡല്‍ഹി) സംഗീത. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പയ്യാമ്പലത്ത്.

Keywords: Kerala, Chakkarackal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കെ ഐ അബൂബക്കര്‍ ഹാജി നിര്യാതനായി

Written By Kasargodvartha on Jul 9, 2013 | 9:26 PM

കോഴിക്കോട്: കോര്‍പ്പറേഷന്‍ റിട്ട. റവന്യൂ സൂപ്പര്‍വൈസര്‍ കെ ഐ അബൂബക്കര്‍ ഹാജി (80) നിര്യാതനായി. ഗൗസിയ മദ്‌റസ കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: വളപ്പില്‍ ആഇശ. മക്കള്‍: കെ ഐ അബ്ദുര്‍ റഹീം, സുഹറാബി, അബ്ദുല്‍ നാസര്‍(ദമാം) മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ് (സഊദി), റഷീദ, സാജിത, റംല, മുഹമ്മദ് മുനീര്‍, മുഹമ്മദ് ജാബിര്‍, ഫസീല, ഉമ്മുകുല്‍സു, അബ്ദുല്‍ വാരിസ്.
Aboobacker-haji

മരുമക്കള്‍: സാബിറ, മമ്മിക്കുട്ടി ഹാജി, റഹീന, സുമയ്യ, മിസ്‌രിയ്യ, അബ്ദുല്‍ ലത്വീഫ്, അബ്ദുന്നാസര്‍ (ദമാം), മുഹമ്മദ് ഷാഫി, ശംസീര്‍ (റായ്പൂര്‍), ഷാന, നസീറ, ഫിറോസ് പൊക്കുന്ന് (ആര്‍ എസ് സി യു എ ഇ നാഷനല്‍ കൗണ്‍സില്‍ അംഗം). മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ജുമുഅത്ത് പള്ളിയില്‍.

Keywords: Kerala, Kozhikode, K.A Aboobacker Haji, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

റിട്ട. വില്ലേജ് ഓഫീസര്‍ വെളളക്കെട്ടില്‍ വീണുമരിച്ചു

Rtd. Village Officer, Ramadasa, Obituary, Kannur, Kerala, Accident, Malayalam News
എടക്കാട്: സഹോദരന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന റിട്ട. വില്ലേജ് ഓഫീസര്‍ വെളളക്കെട്ടില്‍ വീണുമരിച്ചു. കടമ്പൂര്‍ ഇല്ലത്ത് വീട്ടില്‍ രാമദാസ(72)നാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ എടക്കാട് ടൗണിനടുത്തെ റെയില്‍വെ ഗേറ്റിനു സമീപമാണ് അപകടം.

അബദ്ധത്തില്‍ കാല്‍വഴുതി വെളളക്കെട്ടില്‍ വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് അതുവഴി കടന്നുപോയവരാണ് കണ്ടെത്തിയത്. പിന്നീട് പോലീസെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

ഭാര്യ: യശോദ. മക്കള്‍: ഷൈജ (ദുബൈ) പ്രസന്ന, രേഖ. മരുമക്കള്‍: രസ്‌ന, രതീഷ് (ഗള്‍ഫ്) സുനില്‍ (ദുബൈ)

Keywords: Rtd. Village Officer, Ramadasa, Obituary, Kannur, Kerala, Accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കെ. വാസുദേവന്‍ നിര്യാതനായി

Kannur, Obituary, Kerala, K. Vasudevan, Obit,  K. Vasudevan passes away, Malayalam News
കണ്ണൂര്‍: കാനത്തൂര്‍ കാവിനടുത്തെ കല്ലാടിഹൗസില്‍ കെ. വാസുദേവന്‍(90)നിര്യാതനായി. റിട്ട. ഐ.ആര്‍.എസ്. ഓഫീസറായിരുന്നു. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കലക്ടറായി കണ്ണൂരില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തിന്റെ വിവിധഭാഗങ്ങളിലും തമിഴ് നാട്ടിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാഹികളത്തില്‍ കുടുംബാംഗമാണ്. ഭാര്യ: പരേതയായ പ്രേമി. മക്കള്‍: ദിനേശ് കുമാര്‍, സംഗീത, തനൂജ, പരേതനായ സുശീല്‍. മരുമക്കള്‍: മൃദുല, ശ്യാമള, ജയകുമാര്‍, പരേതനായ സുന്ദര്‍ദാസ്.

Keywords: Kannur, Obituary, Kerala, K. Vasudevan, Obit,  K. Vasudevan passes away, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

എളയാവൂര്‍ ശ്രീനിവാസന്‍ നിര്യാതനായി

Written By Kvartha Alpha on Jul 7, 2013 | 11:55 PM

Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
എളയാവൂര്‍: എളയാവൂര്‍ അമ്പലം റോഡിലെ ഹരിനിവാസില്‍ എളയാവൂര്‍ ദേവസ്വം മുന്‍ചെയര്‍മാന്‍ പരേതനായ പി.കുട്ടിരാമന്‍ നമ്പ്യാര്‍ പി.ആര്‍. ലക്ഷ്മി
ക്കുട്ടിയമ്മ ദമ്പതികളുടെ മകന്‍ പി.ആര്‍. ശ്രീനിവാസന്‍(54) നിര്യാതനായി.

യു.എ.ഇയിലെ അജ്മാനില്‍ പ്രൊഫഷണല്‍ ഫാര്‍മസിസ്റ്റായിരുന്നു. ഭാര്യ: അനിത. മക്കള്‍: അര്‍ജുന്‍, ആര്യ (ഇരുവരും വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍: പി. ആര്‍ ദാക്ഷായണി(കാനഡ) പി. ആര്‍ രാമകൃഷ്ണന്‍ നമ്പ്യാര്‍(വാസ്തുഭംഗി കണ്ണൂര്‍) പി. ആര്‍ രാമദാസ്(ദുബൈ) പി.ആര്‍ ജയലക്ഷ്മി(ദുബൈ) സംസ്‌കാരം തിങ്കളാഴ്ച പകല്‍ 11 മണിക്ക് എളയാവൂരിലെ വീട്ടുവളപ്പില്‍.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger