വിടപറഞ്ഞത് നാട്ടുകാരുടെ സ്വന്തം വിഷവൈദ്യൻ

Kumaran Vaidyar Pappinissery, Kannur, Obituary
കണ്ണൂർ: കുമാരൻ വൈദ്യരുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് ജനകീയനായ നാട്ടുവൈദ്യനെയാണ്. കണ്ണൂർ നഗരത്തോട് അടുത്തുകിടക്കുന്ന എല്ലാ പഞ്ചായത്തുകളിൽ നിന്നും ഒരുകാലത്ത് വൈദ്യരെ തേടി ആളുകൾ എത്തുമായിരുന്നു. വാഹനങ്ങൾ കുറവായിരുന്ന കാലത്തും വൈദ്യരെ തേടി വിഷംതീണ്ടിയവരെയും കൊണ്ട് ആളുകൾഎത്തിച്ചേരുമായിരുന്നു.

വർഷ​ങ്ങൾക്ക് മുമുമ്പ് എം.വി. രാഘ​വൻ പ്രസി​ഡന്റായ പാപ്പി​നി​ശ്ശേരി വിഷാ​ചി​കിൽസാ​ല​യ​ത്തിന്റെ പ്രഥമ വിഷ വൈദ്യ​നാ​യി​രുന്നു പാപ്പിനി​ശ്ശേരി പഞ്ചാ​യ​ത്ത്‌മെ​മ്പർ കൂടി​യാ​യി​രുന്ന സി.പി കുമാരൻ വൈദ്യർ. അതിനു മുമ്പ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലായിരുന്നു വൈദ്യരുടെ ചികിൽസ. തികച്ചും സൗജന്യചികിൽസയായിരുന്നു അദ്ദേഹത്തിന്റേത്. കാലത്തു മുതൽ രാത്രി പതിനൊന്നു മണി വരെ കൈയിൽ ഒരു ടോർച്ചുമായി ഇരിക്കുമായിരുന്ന വൈദ്യരെ പഴയ തലമുറ ഇന്നും ഓർക്കുന്നുണ്ട്.

1967​-ൽ പാപ്പി​നി​ശ്ശേരി പ്രാഥ​മി​കാ​രോഗ്യ കേന്ദ്ര​ത്തി​ലേക്ക് സ്ഥലം മാറ്റം ലഭി​ച്ചു​വന്ന ഡോ. സൈനു​ദ്ദീ​നു​മായി ചേർന്ന് അലോ​പ്പതി, ആയുർവേദ മരു​ന്നു​കൾ സമ​ന്വ​യി​പ്പിച്ച് നട​ത്തിയ ചികിൽസാരീതി ഇന്നും പ്രശ​സ്ത​മാ​ണ്.

വിഷ​വൈ​ദ്യ​നാ​യി​രുന്ന പിതാവ് കുഞ്ഞി​ക്കൊ​ട്ടൻ വൈദ്യ​രിൽ നിന്നും മുത്ത​ച്ഛ​നിൽ നിന്നും കല്യാ​ശ്ശേ​രി​യിലെ കിണ​റ്റിൻ കര കുഞ്ഞി​രാ​മൻ വൈദ്യ​രിൽ നിന്നും വളരെ ചെറു​പ്പ​ത്തിൽ തന്നെ വൈദ്യർ വിഷ​വൈദ്യം പഠി​ക്കു​കയും ചികിൽസ​യിൽ പ്രാവിണ്യം തെളി​യി​ക്കു​കയും ചെയ്തു. ദീർഘ​കാ​ലത്തെ ആയുർവേദ ചികിൽസാ​രം​ഗത്തെ സേവനം പരി​ഗ​ണിച്ച് കേന്ദ്ര​ഗ​വൺമെന്റ്​ ആ​യുർവേദ ഫെലോ​ഷിപ്പ് നൽകി​യിരുന്നു. ആയുർവേദ വിദ്യാ​ഭ്യാസ ബോർഡിന്റെ മെംബ​റായും ദീർഘ​കാലം വൈദ്യർ പ്രവർത്തി​ച്ചി​ട്ടു​ണ്ട്.

കൂടാതെ ആയുർവേദശിരോ​മ​ണി​പ​ട്ടവും അദ്ദേ​ഹത്തെ തേടി​യെ​ത്തി​ട്ടു​ണ്ട്. ഇതി​നു​ പു​റമെ പാമ്പു വിഷത്തെ കുറിച്ച് പഠി​ക്കാൻ ഡബ്ല്യു. എച്ച്. ഒ നിയോ​ഗിച്ച പഠന​സം​ഘ​ത്തിന്റെ ഗൈഡായി പ്രവർത്തി​ക്കാ​നു​ളള അപൂർവ്വ​സൗ​ഭാഗ്യവും അദ്ദേ​ഹ​ത്തിന് ലഭി​ച്ചി​ട്ടു​ണ്ട്.​ വി​ഷ​ചി​കിൽസാ​രം​ഗത്തെ സ്ത്യുത്യർഹ സേവ​ന​ത്തിന് പാപ്പി​നി​ശ്ശേരി പൗരാ​വലി സംഘ​ടി​പ്പിച്ച ചട​ങ്ങിൽ വച്ച് മന്ത്രി കെ. സി ജോസഫ് പൊന്നാ​ട​യ​ണി​യിച്ച് അദ്ദേ​ഹത്തെ ആദ​രി​ച്ചി​രു​ന്നു. പാമ്പുവിഷ​ത്തിന് പുറമെ എട്ടു​കാലി വിഷ​ത്തിനും മറ്റ് വിഷ​ബാ​ധ​കൾക്കും കുമാ​രൻ വൈദ്യർ ഫല​പ്ര​ദ​മായി ചികിൽസി​ച്ചി​ട്ടു​ണ്ട്. മഞ്ഞ​പ്പി​ത്ത​ത്തി​നു​ളള അദ്ദേ​ഹ​ത്തിന്റെ ഒറ്റ​മൂലിചികിൽസയും വടക്കെ മലബാറിൽ പ്രശ​സ്ത​മാ​ണ്.

Keywords: Kumaran Vaidyar Pappinissery, Kannur, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post