സഞ്ജുസാംസന് മിന്നും സെഞ്ച്വറി

തലശ്ശേരി: ഗുഹാട്ടിയില്‍ ആസാമിനെതിരെ ഇരട്ടശതകം നേടിയ സഞ്ജുസാംസന്‍ ക്രിക്കറ്റിന്റെ ഈററില്ലമായ തലശേരിയിലും നിരാശപ്പെടുത്തിയില്ല. കഴിഞ്ഞ ഐ.പി. എല്‍ സീസണില്‍ ക്രിക്കററ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച സഞ്ജുവിന്റെമിന്നുന്ന പ്രകടനത്തിനാണ് വ്യാഴാഴ്ച തലശേരി കോണാര്‍വയര്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

തുടക്കത്തില്‍ തന്നെ ജഗദീഷിന്റെ വിക്കററു നഷ്ടപ്പെട്ട് പതറിയ കേരളത്തിന്റെ ഇന്നിംഗിസിന് കരുത്തുപകര്‍ന്നത് സഞ്ജുവിന്റെ മിന്നും സെഞ്ച്വറിയാ(115)ണ്. ഐ.പി. എല്ലിലെ പോലെ ടീം പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ ബാറ്റിന് മൂര്‍ച്ചകൂടുമെന്ന് സഞ്ജു വ്യാഴാഴ്ചയും തെളിയിച്ചു. രണ്ടാംവിക്കററ് കൂട്ടുകെട്ടില്‍ നിഖിലേഷുമായി സഞ്ജു പടുത്തുയര്‍ത്തിയ 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം ദിനം സ്‌റ്റെമ്പെടുക്കുമ്പോള്‍ കേരളത്തിന് ആശ്വാസം പകര്‍ന്നത്. 281 പന്തില്‍ 12 ഫോറിന്റെയും രണ്ട് സിക്‌സറിന്റെ യും അകമ്പടിയോടെയാണ് സഞ്ജു 115റണ്‍സു നേടിയത്. വിജയകുമാറിനെയും ശങ്കര്‍റാവുവിനെയും അനായസമായി നേരിട്ട സഞ്ജു മോശം പന്തുകള്‍ തിരഞ്ഞുപിടി പ്രഹരിച്ചു. 236റണ്‍സില്‍ ഒന്നാം ദിനത്തില്‍ കളി നിര്‍ത്തിയ കേരളത്തിനു വേണ്ടി ക്യാപ് ററന്‍ സച്ചിന്‍ബേബി(2)യും റോബര്‍ട്ട് ഫെര്‍ണ്ണാണ്ടസുമാണ്(39) ക്രീസിലുളളത്.
sanjusamsan


കോണാര്‍വയല്‍ അന്താരാഷ്ട്ര ക്രിക്കററ് സ് റേറഡിയത്തില്‍ നടക്കുന്ന ആന്ധ്രയുമായുളള മത്സരം ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ ടെസ്റ്റ് മാച്ച് നടത്താന്‍ ക്രിക്കററ് അസോസിയേഷന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രിക്കററ് മത്സരങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ടെസ്റ്റ് മാച്ച് നടക്കാത്ത ഏകസംസ്ഥാനം കേരളമാണ്. ക്രിക്കററിന് ഏറെ സാധ്യതയുളള നാടാണ്‌കേരളം. ആറ് ഐ. പി. എല്‍ താരങ്ങള്‍ കേരളത്തിന്റെ ടീമിലുണ്ട്. ഇവര്‍ ഇന്ത്യടീമിനു വേണ്ടി കളിക്കാന്‍ സാഹചര്യമൊരുങ്ങട്ടെയെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.ടി.സി മാത്യു അദ്ധ്യക്ഷത വഹിച്ചു.

Keywords: Kerala, Kannur, Sanjhu, Cricket, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم