കണ്ണൂര്‍: ജില്ലയിലെ സംഘപരിവാര്‍ സ്വാധീനമേഖലകളില്‍ ആര്‍.എസ്.എസ്-ബി.ജെ.പി അസ്വാരസ്യം തുടരുന്നു. അണികള്‍ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയിലാണ് പലയിടത്തും. ജില്ലയില്‍ ശക്തമായ കെട്ടുറപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സംഘപരിവാര്‍ സംഘടനകളുടെ ആണിക്കല്ല് ഇളക്കുന്ന ചേരിതിരിവും തെരുവുയുദ്ധവുമാണ് ഇപ്പോള്‍നടന്നുവരുന്നത്.
ബി.ജെ.പി വിമതകണ്‍വെന്‍ഷന്‍ കഴിഞ്ഞു മണിക്കൂറുകള്‍ക്കകം ആര്‍. എസ്. എസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി തകര്‍ത്തു. ചെറുവാഞ്ചേരി ചെക്കിയുളളതില്‍ പാറായിപുരുഷുവിന്റെ ടിപ്പര്‍ ലോറിയാണ് തകര്‍ത്തത്. ലോറിയുടെ ഗ്‌ളാസ് തകര്‍ത്ത നിലയിലും ടയറുകള്‍ കുത്തിക്കീറിയ നിലയിലുമാണ്. അക്രമിസംഘത്തിപ്പെട്ടതെന്ന് സംശയിക്കുന്ന ഒരാളെ കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച രാത്രിയാണ് അക്രമം.അക്രമത്തിന് പിന്നില്‍ പാനൂര്‍ മേഖലയിലുണ്ടായിട്ടുളള ബി.ജെ. പി ആര്‍. എസ്. എസ് വിഭാഗീയതയുമായി ബന്ധമില്ലെന്നാണ് ഇരുവിഭാഗം നേതാക്കളുടെയും വിശദീകരണം. സി. പി. എം പ്രവര്‍ത്തകനായ ടിപ്പര്‍ ലോറി െ്രെഡവറും തൊഴിലാളികളായ ഉത്തരേന്ത്യന്‍ സ്വദേശികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണോ അക്രമം നടന്നതെന്ന് സംശയിക്കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി വിലക്ക് ലംഘിച്ച് ചെറുവാഞ്ചേരിയില്‍ കഴിഞ്ഞ ദിവസം നടന്ന ബി.ജെ. പി വിമതയോഗത്തില്‍ അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തത് തലശേരി താലൂക്കിലെ ബി.ജെ. പി ആര്‍. എസ്. എസ് നേതൃത്വത്തില്‍ നടുക്കമുണ്ടാക്കിയിട്ടുണ്ട്.
ബി.ജെ. പി പാട്യം പഞ്ചായത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ചെറുവാഞ്ചേരി യു.പി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത പ്രവര്‍ത്തകകണ്‍വെന്‍ഷനിലാണ് വന്‍പങ്കാളിത്തമുണ്ടായത്.
നേതൃത്വത്തെ ധിക്കരിച്ച് ബി.ജെ. പി നേതാക്കളായ ഒ.കെ വാസു, എ. അശോകന്‍ എന്നിവരാണ് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്.
ഈ പരിപാടിയുമായി സഹകരിക്കരുതെന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലം ബി.ജെ. പി പ്രസിഡന്റ് വി.പി സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തത്. യോഗത്തില്‍ മുഖ്യപ്രസംഗം നടത്തിയ ഒ.കെ വാസു, എ. അശോകന്‍എന്നിവര്‍ പാനൂര്‍ വ്യാപാരഭവനില്‍ നേരത്തെ നടന്ന കണ്‍വെഷന്‍ അലങ്കോലമാക്കാന്‍ തങ്ങളെ അക്രമിച്ച ആര്‍. എസ്. എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നനടത്തിയത്. ബി.ജെ. പി പാട്യം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉച്ചമ്പളളി രവീന്ദ്രന്‍, യുവമോര്‍ച്ച കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് എം. പി ജിഗീഷ്, ജനറല്‍ സെക്രട്ടറി വിജേഷ്, വി.പി രഘു, കെ.ടി അപ്പുക്കുട്ടന്‍, കെ.വി രാജന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, RSS, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment