കണ്ണൂര്‍: കക്കാട് അരയാല്‍ത്തറയിലെ ശ്രീനാരായണ ഗുരുദേവമണ്ഡപത്തിനു നേരെ അക്രമം. കല്ലേറില്‍ മണ്ഡപത്തിന്റെ നാലുഭാഗത്തെയും ചില്ലുകള്‍ തകര്‍ന്നു. തൊട്ടടുത്ത അരയാല്‍ത്തറയിലെ സരസ്വതി, മഹാലക്ഷ്മി, ശ്രീമുത്തപ്പന്‍ എന്നീ ഫോട്ടോകളും വിളക്കും വാരിവലിച്ചെറിഞ്ഞ നിലയിലാണ്. ഇതിലൊരു ഫോട്ടോ ഗുരുമണ്ഡപത്തിനു സമീപം കൊണ്ടിട്ടു. ഗുരുമണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ പ്രതിമ തകര്‍ക്കാനുളള ശ്രമവും നടത്തി. അരയാല്‍ത്തറയിലെ മുത്തപ്പന്‍ മഠപ്പുരയ്ക്കടുത്തുളള മണ്ഡപത്തിലെ ശൈവസങ്കല്‍പ്പത്തിലുളള മൂര്‍ത്തിവിഗ്രഹവും നശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അക്രമം നടന്നത്. എല്ലാദിവസവും ഇവിടെ ദീപാരാധന നടത്താറുണ്ട്. പുലര്‍ച്ചെ വിളക്ക് കത്തിക്കാനെത്തിയ അന്തിത്തിരിയനാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്.
രണ്ടു കല്ലുകള്‍ പരിസരത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. കണ്ണൂര്‍ നഗരത്തില്‍ കുറച്ചകലെ കക്കാട് റോഡിലാണ് ഗുരുമണ്ഡപം സ്ഥിതി ചെയ്യുന്നത്.
ശ്രീഭക്തി സംവര്‍ദ്ധിനി യോഗത്തിന്റെ നേതൃത്വത്തില്‍ 2007ല്‍ സ്വാമി സ്വരൂപാനന്ദയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. കക്കാട് തുളിച്ചേരി ഉത്സവാഘോഷകമ്മിററിയാണ് പ്രതിമ പരിപാലിച്ചിരുന്നത്. ഉത്സവാഘോഷകമ്മിററി പ്രസിഡന്റ് കാരായി ദിവാകരന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. എസ്. എന്‍. ഡി. പി യോഗം കണ്ണൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേററര്‍ എം.കെ വിനോദ്, ശ്രീഭക്തി സംവര്‍ദ്ധിനി യോഗം പ്രസിഡന്റ് കെ. പി ബാലകൃഷ്ണന്‍, സെക്രട്ടറി കെ. പി പവിത്രന്‍, പി.പി ലക്ഷ്മണന്‍, കെ. പി ഭാഗ്യശീലന്‍ ചാലാട്, ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി യു. പി ശ്രീവത്സന്‍, കെ. പി ജ്യോതി പ്രകാശ് തുടങ്ങിയവര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു.
Keywords: Kerala, Kannur, Kakkad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment