ബിട്ടി മൊഹന്തിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു

പയ്യന്നൂര്‍: പഴയങ്ങാടി എസ്.ബി.ടി ശാഖയില്‍ജോലി ചെയ്തുവരവെ ആള്‍മാറാട്ട കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് റിമാന്‍ഡിലായ രാജസ്ഥാന്‍ സ്വദേശി ബിട്ടി മൊഹന്തിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപ സ്വന്തം ജാമ്യവും തുല്യതുകയ്ക്ക് രണ്ടു ആള്‍ ജാമ്യവും ഹാജാരാക്കുന്നതോടൊപ്പം ആള്‍ ജാമ്യക്കാരില്‍ ഒരാള്‍ ബിട്ടിയുടെ അടുത്ത ബന്ധവും മറ്റെയാള്‍ പയ്യന്നൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയില്‍ സ്ഥിര താമസക്കാരനും ഭൂസ്വത്തിന്റെ ഉടമയുമായിരിക്കണം. രണ്ടു ജാമ്യക്കാരും മതിയായ തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
Bitty Mehendi

ഇതു കൂടാതെ മാസത്തിലെ ആദ്യ തിങ്കളാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴും ഹാജരാകണം. പ്രതി വീണ്ടും കുറ്റം ചെയ്യാന്‍ പാടില്ല. കോടതിയുടെ അനുമതി ഇല്ലാതെ ഇന്ത്യയ്ക്ക് പുറത്തുപോകരുന്നത്. സാക്ഷികളെ സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ, തെളിവുകള്‍ നശിപ്പിക്കാനോ പാടില്ലെന്നും പയ്യന്നൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കെ.വിദ്യാധരന്‍ പുറപ്പെടുവിപ്പിച്ച ജാമ്യ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

സി. ആര്‍. പി.സി 167/2 എ(9) രണ്ടു വകുപ്പു പ്രകാരം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ അറുപതു ദിവസത്തിലധികം റിമാന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്നും അതുകൊണ്ട് ജാമ്യ സംഖ്യ കെട്ടിവച്ച് പ്രതിക്ക് ജാമ്യം.

Keywords: Kerala, Kannur, Payyannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post