തലശ്ശേരി: രഞ്ജി സീസണിലെ കേരളത്തിന്റെ രണ്ടാമത്തെ മത്സരത്തില്‍ വ്യാഴാഴ്ച കേരളം ആന്ധ്രയുമായി ഏറ്റുമുട്ടും. തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ്‌നാലുദിവസം നീണ്ടുനില്‍ക്കുന്ന മത്സരം. കേരളത്തിന്റെ ആദ്യ ഹോം മാച്ചാണ് ആന്ധ്രയുമായുള്ളത്. ആസമുമായി ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരം സമനിലയായിലായതിനെതുടര്‍ന്ന് കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചിരുന്നു.
ആദ്യമത്സരത്തില്‍ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍, ബൗളിങ്ങ് പ്രകടനം കാഴ്ച്ച വെച്ച വിനൂപ് മനോഹരനുംതലശേരി സ്വദേശികൂടിയായ സി പി ഷാഹിദും മികച്ച ഫോമിലാണ്. ത്രിപുരക്കെതിരെയുള്ള കേരളത്തിന്റെ അടുത്ത മത്സരവും തലശേരിയിലാണ്. ത്രിപുരക്കെതിരെയുള്ള മത്സരം ഈമാസം 14 മുതല്‍ 17 വരെയാണ്.
കേരളത്തിന്റെ മുന്‍ ക്രിക്കറ്റ് താരം സുജിത്ത് സോമസുന്ദറാണ് കേരളത്തിന്റെ കോച്ച്. സെബാസ്റ്റിയന്‍ ആന്റണി അസിസ്റ്റന്റ് കോച്ച്. ഹാരിസ് ചൂരിയാണ് ടീം മാനേജര്‍.
കേരള ടീം: സച്ചിന്‍ ബേബി, റോബര്‍ട്ട് ഫെര്‍ണാണ്ടസ് (വൈസ് ക്യാപ്റ്റന്‍) , സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, വി എ ജഗദീഷ്, നിഖിലേഷ് സുരേന്ദ്രന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ഹെഗ്‌ഡെ, ഷാഹിദ് സി പി, ശ്രീജിത്ത് കെ ആര്‍, സന്ദീപ് വാര്യര്‍, നിയാസ് എന്‍, അന്‍താഫ് പി. യു, പ്രശാന്ത് പരമേശ്വരന്‍, വിനൂപ് മനോഹരന്‍, പി. പ്രശാന്ത്.

Keywords: Kerala, Kannur, Thalacherry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment