പുളിപ്പറമ്പ പാല മുത്തപ്പന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നു

തളിപ്പറമ്പ്: പുളിപ്പറമ്പ പാല മുത്തപ്പന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നു. ശ്രീകോവിലിന്റെ പൂട്ടുതകര്‍ത്ത് അതിനകത്തുളള ഭണ്ഡാരമാണ് കവര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചയ്ക്കാണ് സംഭവം. രാവിലെ ആറുമണിക്ക് ക്ഷേത്രത്തില്‍ തൊഴാനെത്തിയ പ്രസിഡന്റാണ് ശ്രീകോവില്‍ തുറന്നു കിടക്കുന്നത്കണ്ടത്.

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ ഭണ്ഡാരം ഉപേക്ഷിച്ചതായി കണ്ടെത്തി. ക്ഷേത്രത്തിനു തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗുളിക സ്ഥാനത്തെ ത്രിശൂലം ഉപയോഗിച്ചാണ് പൂട്ടുതകര്‍ത്തത്. ഈ ശൂലവും പരിശോധനയ്ക്കിടെ ക്ഷേത്രപരിസരത്തു നിന്നും ലഭിച്ചു.
Robbery

കഴിഞ്ഞയാഴ്ച കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രഭണ്ഡാരങ്ങളില്‍ നിന്നുളള പണം തിട്ടപ്പെടുത്തി മാറ്റിയിരുന്നു. അതിനാല്‍ ആയിരത്തോളം രൂപ മാത്രമെ നഷ്ടമായിട്ടുളളുവെന്നാണ് സൂചന. തളിപ്പറമ്പ് അസി. എസ്. ഐ പുരുഷോത്തമന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം തളിപ്പറമ്പ ഹൈവെയിലെ മസ്ജിദു സ്വഹാബയിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു.

Keywords: Kerala, Kannur, Thaliparamba, Robbery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post