പയ്യന്നൂര്‍: ദേശീയ പാതയിലെ എടാട്ട് കോളേജ് സ്‌റ്റോപ്പില്‍ മണല്‍ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്കേറ്റു. ബസില്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ബസ് ഡ്രൈവര്‍ രാജ് കോട്ട് സ്വദേശി എം. സെല്‍വകുമാര്‍(46) യാത്രക്കാരായ പയ്യന്നൂര്‍ കാനായിയിലെ ഇ. മോഹനന്‍(60) ഭാര്യ സുജാത(49) മകന്‍ വിനയ്(19) പടന്നയിലെ കെ.കെ അബൂബക്കര്‍(53) അന്നൂരിലെ കെ. എ ബിജു(37) കൃഷ്ണഗിരി ഒടിയന്തപളളി സ്വദേശി എസ്. ഗോവിന്ദരാജു(24) കണ്ണവത്തെ ശശീന്ദ്രന്‍(48) ജോസ് ഗിരിയിലെ കുഞ്ഞുവര്‍ക്കി(58) എന്നിവരെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ആറരയോടെ എടാട്ട് കോളേജ് സ്‌റ്റോപ്പിനു സമീപം അപകടം നടന്നയുടന്‍ ലോറി ഡ്രൈവറും ക്‌ളീനറും ഓടിരക്ഷപ്പെട്ടു. ബാംഗ്‌ളൂരില്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന പി.കെ ട്രാവല്‍സ് ടൂറിസ്റ്റു ബസും മണല്‍ കയറ്റിവരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഭാഗികമായി തകര്‍ന്ന രണ്ടുവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി മണല്‍ കടത്തവെയാണു ലോറി അപകടത്തില്‍പ്പെട്ടത്. പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

Keywords: Kerala, Bus, Lorry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment