ഗുജറാത്ത് കലാപത്തിന്റെ ഓര്‍മ്മകളുമായി കുത്ബുദ്ധീന്‍ അന്‍സാരി

കണ്ണൂര്‍: അക്രമികളുടെ കൈയില്‍ നിന്നും ജീവന്‍ മാത്രം തിരിച്ചുകിട്ടിയ രണ്ടു ജീവിക്കുന്ന രക്തസാക്ഷികള്‍ കണ്ടുമുട്ടി. സി.പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ഗുജറാത്ത് കലാപത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായെത്തിയ കുത്ബുദ്ധീന്‍ അന്‍സാരിയുമാണ് ഇന്നലെ കണ്ടുമുട്ടിയത്. ഭാഷയുടെ അതിരുകള്‍ക്കപ്പുറമുളള വൈകാരികതയായിരുന്നു ആകൂടിച്ചേരല്‍.

കോഴിക്കോട്ട് ഒരു പരിപാടിക്കെത്തിയ കുത്ബുദ്ധീന്‍ അന്‍സാരി വൈകിട്ട് നാലരയോടെയാണ് സുഹൃത്തുക്കളായ മുക്താര്‍ അറിയിച്ചിരുന്നതിനാല്‍ പി ജയരാജനും മററുസഖാക്കളും മുററത്തു തന്നെ കാത്തുനില്‍ക്കുകയായിരുന്നു. അഹ്‌മദ്, മലയാളികൂടിയായ സഹീദ് റൂമി എന്നിവര്‍ക്കൊപ്പത്തിയത്.

മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ പി ജയരാജനും മററുസഖാക്കളും മുററത്തു തന്നെ കാത്തുനില്‍ക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ സംഘത്തെ ജയരാജന്‍ നേരിട്ടുചെന്ന ഹസ്തദാനം ചെയ്ത് എതിരേറ്റു. കുത്ബദ്ധീനെപ്പോലെ ഗുജറാത്ത് വംശഹത്യയിലെ ഇരയാണ് വ്യവസായിയും ആക്ടിവിസ്റ്റുമായ മുക്താര്‍ അഹ്മദ്.

എ കെ ജി ഹാളില്‍ നിരനിരയായി തൂക്കിയ രക്തസാക്ഷികളുടെ ഛായാചിത്രങ്ങള്‍ കണ്ട് കുത്ബുദ്ധീനും മുക്താര്‍ അഹ്‌മദും അന്തം വിട്ടു. പറഞ്ഞു. ഗുജറാത്തില്‍ ആര്‍എസ്എസും സംഘപരിവാരവും നടത്തിയ ഭീകരമായ വംശഹത്യയുടെ ഇരയായ കുത്ബുദ്ധീനെ കാണാനായതില്‍ അങ്ങേയറ്റം സന്തോഷമുണ്ട് അദ്ദേഹം ഇനിയും കണ്ണൂരില്‍ വരണമെന്നാണാഗ്രഹമെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
P-Jayarajan

ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷിയെ ഹൃദയംഗമായി അഭിവാദ്യം ചെയ്യുവെന്ന് ആലേഖനം ചെയ്ത മൊമെന്റേയും കൈത്തറി വസ്ത്രങ്ങളും നല്‍കിയാണ് പി ജയരാജന്‍ കുത്ബുദ്ധീനെ യാത്രയാക്കിയത്. അദ്ദേഹവും ജയരാജനായി ഒരു സ്‌നേഹസമ്മാനം കരുതിയിരുന്നു ഒരു കസവുമുണ്ട്.

സിപി എം സംസ്ഥാന കമ്മിററി അംഗങ്ങളായ എം വി ജയരാജന്‍, കെ പി സഹദേവന്‍, റിട്ട. ജില്ലാ ജഡ്ജി എം എ നിസാര്‍, പി സന്തോഷ് എന്നിവരും കുത്ബുദ്ധീനെ സ്വീകരിക്കാനെത്തി.

Keywords: Kerala, Kannur, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post