എടക്കാട്: സി.പി.എം എടക്കാട് ഏരിയാ കമ്മിററിയില്‍ നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടായത് ജില്ലാനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്. നേരത്തെയുണ്ടായിരുന്ന ഏരിയാസെക്രട്ടറി ചന്ദ്രന്‍ കീഴുത്തളളിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സംഘടനാസംവിധാനം ദുര്‍ബലമാകുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അഴിച്ചുപണിയുണ്ടായത്. പെരളശേരിയില്‍ നിന്നുളള കെ.വി ബാലനാണ് പുതിയ സെക്രട്ടറി. സംഘടനയ്ക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേരത്തെയുണ്ടായ ഏറിയാനേതൃത്വത്തിന് വീഴ്ചകള്‍ പററിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജില്ലാനേതൃത്വം പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ എടക്കാട് ഏരിയയില്‍ അടിയന്തിരമായി ഇടപെട്ടത്.
കരാറിനകം ബാങ്ക് അഴിമതി, സ്വജനപക്ഷപാതം, നേതാക്കളുടെ ബൂര്‍ഷ്വാജീവിതശൈലി എന്നിവയെകുറിച്ച് കഴിഞ്ഞ ഏരിയാസമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. ചില ഏരിയാ നേതാക്കന്‍മാര്‍ പാര്‍ട്ടി ഓഫീസില്‍ കയറിചെന്നാല്‍പ്പോലും കണ്ട മട്ടുകാണിക്കുന്നില്ലെന്ന വിമര്‍ശനം യുവജനസംഘടനാപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുണ്ടായി. നേതൃമാററം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും അതംഗീകരിക്കാതെ ജില്ലാനേതൃത്വം വീണ്ടും ചന്ദ്രന്‍കിഴുത്തളളിയെ തന്നെ സെക്രട്ടറിയായി നിയോഗിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് പാര്‍ട്ടിക്കുളളിലുണ്ടായ അഭിപ്രായഭിന്നത പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുവെന്ന് വ്യക്തമായതോടെയാണ് അടിയന്തിരമായി ഏരിയാകമ്മിററിയോഗം വിളിച്ച് കെ.വി ബാലനെ സെക്രട്ടറിയായി നിശ്ചയിച്ചത്. ഡി.വൈ. എഫ്. ഐ ജില്ലാനേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എം.കെ മുരളിയുടെ പേര്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും പെരളശേരി സര്‍വീസ് സഹകരണബാങ്കില്‍ ജീവനക്കാരനായതുകൊണ്ട് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുളള ബുദ്ധിമുട്ട് പരിഗണിച്ചു ഒഴിവാക്കുകയായിരുന്നു.
മത്സ്യതൊഴിലാളി മേഖലയില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ടി.കൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. കഴിഞ്ഞ കുറെ മാസങ്ങളായ മുന്‍ എടക്കാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന ടി.കൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. നേരത്തെയുണ്ടായ ജയില്‍വാസവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പാര്‍ട്ടി ഒററപ്പെടുത്തിയെന്ന പരാതിയാണ് വിട്ടുനില്‍ക്കലിന്റെ കാരണമെന്നാണ് സൂചന.
ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനമുളള നേതാവാണ് ടി.കൃഷ്ണന്‍. ഇദ്ദേഹവും പാര്‍ട്ടിയുമായുളള തെററിദ്ധാരണ നീക്കാനുളള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായില്ല. കഴിഞ്ഞ ഏരിയാസമ്മേളനത്തില്‍ പരിഗണിക്കാതിരുന്ന എളയാവൂരിലെ ബഷീറിനെയും പുതുതായ ഏരിയാകമ്മിററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കടുത്ത വിഭാഗീയതവും സംഘടനാദൗര്‍ബല്യവും കാരണം ഇരിട്ടി ഏരിയാസെക്രട്ടറിയെയും ജില്ലാനേതൃത്വം ഇടപെട്ട് മാററിയിരുന്നു. ജില്ലാസെക്രട്ടറി പി.ജയരാജന്‍, കെ.കെ നാരായണന്‍, എം.വി ജയരാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment