ഫസല്‍വധം: സി.പി.എം നേതാക്കള്‍ക്ക് ജാമ്യം

തലശ്ശേരി: എന്‍.ഡി. എഫ് പ്രവര്‍ത്തകന്‍ തലശേരി ഫസല്‍വധക്കേസില്‍ 16മാസത്തിനു ശേഷം സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരനും ജാമ്യം. വ്യാഴാഴ്ച രാവിലെയാണ് ഹരജി പരിഗണിച്ച ഹൈക്കോടതിജസ് ററിസ് തോമസ് പി.ജോസഫ് ജാമ്യമനുവദിച്ചത്.

ജില്ലയില്‍കോളിളക്കമുണ്ടാക്കിയ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളായ സി. പി. എം നേതാക്കള്‍ തത്കാലികമായെങ്കിലും പുറത്തിറങ്ങിയത് പാര്‍ട്ടിക്ക് ആശ്വാസമായിരിക്കുകയാണ്. 2012 ജൂണ്‍ 22നാണ് ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സി. പി. എം ജില്ലാ നേതാവായിരുന്ന കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ എര്‍ണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേററ് കോടതിയില്‍
Fazal
ഹാജരായത്.

തുടര്‍ന്ന് കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു. പിന്നീട് ഇരുവരും ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയെങ്കിലും സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുകയായിരുന്നു. കേസില്‍ കുററപത്രം സമര്‍പ്പിച്ചിട്ടും ജാമ്യം ലഭിച്ചില്ല.തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കാലതാമസം വന്നതിനാല്‍ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് അഡ്വ.കെ. ദാമോദരന്‍, അനില്‍പാപ്പളളി, ഗില്‍ബര്‍ട്ട്,കെ.വിശ്വന്‍, പി.ശശി എന്നിവര്‍ മുഖേനെ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യഹരജി നല്‍കിയത്.2005 ഒക്ടോബറിലാണ് എന്‍.ഡി. എഫ് പ്രവര്‍ത്തകനായ ഫസലിനെ സെയ്ദാര്‍ പളളിക്കടുത്തുവച്ച് പുലര്‍ച്ചെ ഒരുസംഘമാളുകള്‍ വെട്ടിക്കൊന്നത്.

Keywords: Kerala, Kannur, Thalassery, Fazal murder, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post