തളിപ്പറമ്പ്: തളിപ്പറമ്പ് തൃച്ഛംബരത്തെ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാല അടച്ചുപൂട്ടാന്‍ ഇന്നലെ ചേര്‍ ന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍യോഗത്തില്‍ തീരുമാനമായി. യൂത്ത് ലീഗ് ജില്ലാജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ പി.കെ സുബൈര്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തെ തുടര്‍ന്നാണ് കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്.
നിരവധി വാഹനാപകടങ്ങള്‍ക്കു കാരണമാവുകയും കഴിഞ്ഞ ദിവസം തളിപ്പറമ്പിലെ യുവവ്യാപാരി ഇബ്രാഹിംകുട്ടിയുടെ മരണത്തിനു ഇടയാക്കുകയും ചെയ്ത ഹൈവെയിലുളള മദ്യവില്‍പ്പനശാലയ്‌ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. നിരന്തരം ഇവിടെ ഗതാഗതകുരുക്കുണ്ടാകുന്നത് അപകടം നിത്യസംഭവമാക്കുന്നുവെന്ന് പ്രമേയത്തില്‍ സുബൈര്‍ ചൂണ്ടിക്കാട്ടി. പി. മുഹമ്മദ് ഇക്ബാല്‍ പിന്താങ്ങി.
ഇതിന്റെ സാങ്കേതികത്വം നഗരസഭാ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ ലൈസന്‍സ് റദ്ദാക്കാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയതോടെ ഏകകണ്ഠമായി പ്രമേയം പാസാക്കുകയായിരുന്നു. അളളാംകുളം മഹമൂദ്, സി.സി ശ്രീധരന്‍, കെ.വി അജയകുമാര്‍, കെ.വി നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മദ്യഷാപ്പ് അടച്ചുപൂട്ടാനുളളനഗരസഭാ തീരുമാനത്തെ മുസ്ലീം ലീഗ് മുന്‍സിപ്പല്‍ കമ്മിററിയും യൂത്ത് ലീഗും സ്വാഗതം ചെയ്തു.

Keywords: Kerala, Thaliparamba, Consumer fed, Muslim League, Bar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment