തളിപ്പറമ്പ്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കണ്ണൂരില്‍ നടന്ന അക്രമത്തെ അപലപിക്കണമെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം തളിപ്പറമ്പ് നഗരസഭാകൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. കോണ്‍ഗ്രസിലെ സി.സി ശ്രീധരനാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തിന് അടിയന്തിര പ്രാധാന്യം ഇല്ലെന്നും കൗണ്‍സില്‍ യോഗത്തിനൊടുവില്‍ അപലപിക്കാമെന്നും ചെയര്‍പേഴ്സണ്‍ റംലപക്കര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം എഴുന്നേററു നിന്ന് പ്രമേയം ഉടന്‍ അവതരിപ്പിക്കണമെന്നു ആവശ്യപ്പെട്ടു. ഇതോടെ ഭരണകക്ഷിയംഗങ്ങളുമായി വാഗ്വാദമുണ്ടായി. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചത്.

Keywords: Kerala, Kannur, Thaliparamba, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment