കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ വീടിന് നേരെ ബോംബേറ്

കണ്ണൂർ: കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസ് അന്വേഷണ സംഘാംഗമായ എസ്‌ഐയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെ ബോംബേറ്. കണ്ണൂര്‍ ടൗണ്‍ എസ് ഐയായ എസ്‌ഐ സനല്‍ കുമാറിന്റെ കണ്ണൂര്‍ നഗരത്തിലെ ക്വാര്‍ട്ടേഴ്‌സിനു നേരെയാണ് ബോംബേറുണ്ടായത്.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ മുഖ്യ സാക്ഷി കൂടിയാണ് എസ്‌ഐ സനല്‍ കുമാര്‍. ഞായറാഴ്ച പുലര്‍ചെ രണ്ടരയോടെ ഉണ്ടായ ബോംബേറില്‍ ക്വാര്‍ട്ടേഴസിന്റെ ഒരു ഭാഗം തകര്‍ന്നു. ആക്രമണം നടന്നപ്പോള്‍ എസ്‌ഐയും കുടുംബവും ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നില്ല. രണ്ട് സ്റ്റീല്‍ ബോംബുകളാണ് എസ്‌ഐയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെ അക്രമികള്‍ എറിഞ്ഞത്. സംഭവത്തെ കുറിച്ച് കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസിലെ പ്രധാന പ്രതിയെ ശനിയാഴ്ച്ച പോലിസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന യൂത്ത് സെന്റര്‍ സെക്രട്ടറിയുമായ രജീഷാണ് അറസ്റ്റിലായത്. പി.എസ്.സി പരീക്ഷ എഴുതാന്‍ പയ്യോളിയില്‍ എത്തിയപ്പോഴാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. എസ്.ഐയുടെ ക്വാര്‍ട്ടേഴ്‌സിനു നേരെ നടന്ന അക്രമത്തിനു ഇതുമായി ബന്ധമുണ്ടോയെന്ന് പോലിസ് സംശയിക്കുന്നുണ്ട്.

വെളളകാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി ശേഖരിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍.നായരുള്‍പ്പെടെയുളള ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ പോലിസ് തിരിച്ചറിഞ്ഞ മൂന്നുപ്രതികളില്‍ ഒരാളാണ് രജീഷ്. കണ്ണൂര്‍ സ്വദേശികളായ ദീപക്, രാജേഷ് എന്നിവരാണ് പിടിയിലാവാനുളളത്.

Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World

കഴിഞ്ഞ ഒക്ടോബര്‍ 27ന് സംസ്ഥാന പോലീസ് കായികമേളയുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. നെറ്റിയിലും നെഞ്ചിലും പരിക്കേറ്റ മുഖ്യമന്ത്രിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ എം.എല്‍.എമാരായ കെ.കെ നാരായണന്‍, സി.കൃഷ്ണന്‍ എന്നിവരുള്‍പ്പെടെയുളള ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم