കണ്ണൂര്‍: അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യ നേതൃത്വഗുണമുയര്‍ത്താന്‍ പ്രയോജനപ്പെടുത്തണമെന്ന് പൂനൈ വൈസ് ചാന്‍സലര്‍ പ്രൊഫ.ഡബ് ള്യൂ. എന്‍.ഗാഡെ പറഞ്ഞു. ഏഴിമല നാവിക അക്കാദമിയില്‍ ദ റോള്‍ ഒഫ് ടെക്‌നോളജി ഇന്‍ ലീഡര്‍ഷിപ്പ് എന്നവിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിലായാലും പുറത്തായാലും നേതൃഗുണമെന്നത് സ്വയം വളര്‍ത്തിയെടുക്കേണ്ടതാണ്. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി.
ആധുനിക ലോകത്തുണ്ടായ വിപ്‌ളവകരമായ മാറ്റങ്ങള്‍ വിവരസാങ്കേതിക വിദ്യയിലൂടെ സംഭവിച്ചതാണെന്ന് നാഷണല്‍ ഡിഫന്‍സ് അക്കാദമി കോളജ് ഒഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് കമാന്‍ഡന്റ് ജനറല്‍ എസ്. എം മേത്ത പറഞ്ഞു.സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നേതൃഗുണമെന്ന് ജീവസഹജമാണ്. യന്ത്രങ്ങള്‍ക്കൊരിക്കലും നേതൃഗുണമുണ്ടാകില്ല. മനുഷ്യന്‍ സൃഷ്ടിച്ച റോബര്‍ട്ടുകള്‍ ഉള്‍പ്പെടെയുളളവ നമ്മുടെ ലോകത്തുണ്ടെങ്കിലും അവയ്ക്കു ചിന്താശേഷി ഇനിയും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യന്ത്രങ്ങളുടെ പ്രവര്‍ത്തനം എപ്പോഴും നിയതമായ സംവിധാനത്തിനകത്തും കണക്കുകൂട്ടലുകള്‍ കേന്ദ്രീകരിച്ചുമായിരിക്കും.
എന്നാല്‍ ആധുനിക കാലത്ത് വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇരുതല മൂര്‍ച്ചയുളള വാളാണിതെന്നും ലഫ്.ജനറല്‍ എസ്. എം മേത്ത മുന്നറിയിപ്പു നല്‍കി. ഏഴിമല നാവിക അക്കാദമി പ്രിന്‍സിപ്പല്‍ റിയര്‍ അഡ് മിറല്‍ കെ.ബി മേത്ത സ്വാഗതം പറഞ്ഞു. വൈസ് അഡ്മിറല്‍ പ്രദീപ് ചൗഹാന്‍, എയര്‍മാര്‍ഷല്‍ കെ. എസ് ഗില്‍ എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കു ശേഷം നടന്ന സെഷനില്‍ റിയര്‍ അഡ്മിറല്‍ ഗിരീഷ് ഗുപ്ത, ആര്‍.ബാലചന്ദ്രന്‍, എസ്.കെ മാത്തൂര്‍, അനൂപ് ഭാസ്‌കര്‍, ക്യാപ്റ്റന്‍ കെര്‍സി എന്‍. ദേബൂ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിച്ചു.പതിനാറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന സെമിനാര്‍ ശനിയാഴ്ച സമാപിക്കും.

Keywords: Kerala, Kannur, W.N Gande, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق