43ാം സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റ് സമാപിച്ചു

കണ്ണൂര്‍: നാല്‍പത്തിമൂന്നാമത് സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റ് സമാപിച്ചു. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കായികമേളയില്‍ ജില്ലാവിഭാഗത്തില്‍ 72 പോയന്റോടെയാണ് കണ്ണൂര്‍ വെന്നിക്കൊടി നാട്ടിയത്.

35 പോയിന്റോടെ തൃശ്ശൂര്‍ റണ്ണറപ്പായി. 31 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി.
ബററാലിയന്‍ വിഭാഗത്തില്‍ 100.5 പോയിന്റോടെ തൃശൂര്‍ ഇന്ത്യാ റിസര്‍വ് ബററാലിയന്‍ ജേതാക്കളായി. രണ്ടാംദിനത്തില്‍ അതിശക്തമായ വെല്ലുവിളിയുയര്‍ത്തിയ തൃശൂര്‍ കെ. എ. പി ഒന്നാംബററാലിയനെ (79 ) രണ്ടാം സ്ഥാനത്തേക്ക് തളളിയാണ് ഐ. ആര്‍.ബിയുടെ വിജയകുതിപ്പ്. 62പോയന്റോടെ മലപ്പുറം എം. എസ്. പി മൂന്നാംസ്ഥാനത്തെത്തി.

മത്സരഫലങ്ങള്‍ : പുരുഷ വിഭാഗം 5000 മീറ്റര്‍ ഓട്ടം: ഷെറിന്‍(ഐ.ആര്‍.ബി), സന്ദീപ് കുമാര്‍(എം.എസ്.എഫ്). പുരുഷ വിഭാഗം ഷോട്ട് പുട്ട്(40 വയസ്സിന് മുകളില്‍) : ടി.എം.മാര്‍ട്ടിന്‍(കെ.എ.പി5), ഹാരിസ്(കണ്ണൂര്‍). പുരുഷ വിഭാഗം ഷോട്ട് പുട്ട്( 45 വയസ്സിന് മുകളില്‍): ജെയിംസ്(ആലപ്പുഴ), സഞ്ജയന്‍(തൃശ്ശൂര്‍). വനിതാ വിഭാഗം ഷോട്ട് പുട്ട്(45 വയസ്സിന് മുകളില്‍): ബീന ബേഗം( പത്തനംതിട്ട), പ്‌റേമലത(കോഴിക്കോട്). വനിത വിഭാഗം ഷോട്ട് പുട്ട്(40 വയസ്സിന് മുകളില്‍): ഷെജിമോള്‍(കണ്ണൂര്‍), സംഗീത(തിരുവന്തപരം). പുരുഷ വിഭാഗം ഷോട്ട് പുട്ട്(55 വയസ്സിന് മുകളില്‍): ദിനേശന്‍(കണ്ണൂര്‍), മുരളീധരന്‍(പാലക്കാട്). പുരുഷ വിഭാഗം ഷോട്ട് പുട്ട്(50 വയസ്സിന് മുകളില്‍): പുഷ്പന്‍(കോട്ടയം), എം.ബി.ബാബു(കോട്ടയം). പുരുഷവിഭാഗം ഡിസ്‌കസ് ത്‌റോ : ലാല്‍ ബാബു(കെ.എ.പി1), ഫൈസല്‍(കെ.എ.പി4). പുരുഷവിഭാഗം ട്‌റിപ്പിള്‍ ജംപ് : ഷിബിന്‍(കെ.എ.പി4), ഷജീര്‍(എസ്.എ.പി). പുരുഷവിഭാഗം 800 മീറ്റര്‍ ഓട്ടം : സുജിത്ത്(തൃശ്ശൂര്‍), പ്‌റസാദ്(പാലക്കാട്). വനിതാവിഭാഗം ഡിസ്‌കസ് ത്‌റോ : ജീജ മോഹന്‍(തിരുവനന്തപുരം), ലീന(കോഴിക്കോട്). 21 ഇനങ്ങളിലായി 557 പുരുഷന്മാരും 11 ഇനങ്ങളിലായി 113 വനിതകളുമാണ് മൂന്നുദിവസങ്ങളിലായി നടന്ന മേളയില്‍ മാറ്റുരച്ചത്.
Kannu Police

Keywords: Kerala, Kannur, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم