കണ്ണൂര്‍: ആയിക്കരയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ നിര്‍മിക്കുന്ന നിര്‍ദിഷ്ട ആധുനിക മാര്‍ക്കറ്റിനു വേണ്ടി ഓപണ്‍ മാര്‍ക്കറ്റിലെ തൊഴിലാളികളെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍ ഐസ് ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ പി ഹാഷിം, മത്സ്യ മൊത്ത വ്യാപാരികളായ ബി ഫാറൂഖ്, അനന്തകൃഷ്ണന്‍ എന്നിവര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ നല്‍കിയ റിട്ട് ഹരജിയിലാണു പൂര്‍വസ്ഥിതി തുടരണമെന്ന് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍ ഉത്തരവിട്ടത്.
കണ്ണൂര്‍ നഗരസഭ, നഗരസഭാ സെക്രട്ടറി, സിറ്റി സി.ഐ, സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹൈക്കോടതിയി. റിട്ട് ഹരജി നല്‍കിയത്. മത്സ്യവ്യാപാരത്തിനും വിപണനത്തിനും തടസ്സം നില്‍ക്കരുതെന്നും ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത മാര്‍ക്കറ്റിനു വേണ്ടി നഗരസഭ എന്തിനാണു ശ്രമിക്കുതെന്നും കോടതി ചോദിച്ചു. മാര്‍ക്കറ്റിനെതിരേ പരിസരവാസികള്‍ ഇതുവരെ പരാതി നല്‍കിയിട്ടുണ്ടെന്നും പരിസരത്തെ ഫ്‌ളാറ്റ് ഉടമയ്ക്കു വേണ്ടിയാണ് ഒഴിപ്പിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടികാട്ടിയിരുന്നു.
മത്സ്യവ്യാപാരികള്‍ക്കു വേണ്ടി അഡ്വ. പി എം പരീതും നഗരസഭയ്ക്കു വേണ്ടി അഡ്വ. തോമസ് ജെയിംസും ഹാജരായി. ഹൈക്കോടതി ഉത്തരവില്‍ആഹ്ലാദം പ്രകടിപ്പിച്ച് മത്സ്യത്തൊഴിലാളികള്‍ ആയിക്കരയില്‍ പ്രകടനം നടത്തി. സമരം അവസാനിപ്പിച്ചതായും ഇന്നു രാവിലെ മാര്‍ക്കറ്റില്‍ പ്രവേശിക്കുമെന്നും തൊഴിലാളികള്‍ അറിയിച്ചു. പ്രകടനത്തിനു കണ്ണൂര്‍ ഐസ് ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ പി സി ഹാഷിം, പ്രസിഡന്റ് പി കെ അസ്‌ലം, സി എച്ച് ഫാറൂഖ്, ഐ.എന്‍.ടി.യു.സി. പ്രതിനിധി ബദറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, Aayirkkara, Police, High court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق