കണ്ണൂര്‍: അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഐജിയുടെ കര്‍ശന നിര്‍ദേശം. ഉത്തരമേഖലയ്ക്കു കീഴിലെ എസ്. പിമാരുടെ യോഗത്തില്‍ ഐജി സുരേഷ് രാജ് പുരോഹിതാണു കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്.
ആദിവാസി കോളനികള്‍, റിസര്‍വ് വനങ്ങള്‍ എന്നിവിടങ്ങളി. എത്തിപ്പെടുന്ന അപരിചിതര്‍, പ്രദേശങ്ങളിലെ രഹസ്യയോഗങ്ങള് എന്നിവ സംബന്ധിച്ച് പ്രത്യേക ജാഗ്രത വേണമെന്ന് ഐജി ആവശ്യപ്പെട്ടു. തീവ്രവാദ സ്വഭാവമുളള മററുകേസുകളുടെ അന്വേഷണ പുരോഗതിയും അടുത്തകാലത്തു ബോംബ് സ്ഫോടനങ്ങള്‍, കണ്ടെത്തിയ സ്ഫോടക വസ്തുക്കള്‍ എന്നിവ സംബന്ധിച്ചുളളഅന്വേഷണത്തെക്കുറിച്ചും ഐജി ചോദിച്ചറിഞ്ഞു.
ഓരോ ജില്ലകളിലെയും പ്രധാന കുറ്റകൃത്യങ്ങളുടെ കണക്ക്, അറസ്റ്റ് എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടും ഐജി ശേഖരിച്ചു. കണ്ണൂരില്‍ തുടങ്ങിയ യോഗം നാലരമണിക്കൂര്‍ നീണ്ടു. എസ്. പിമാരായ രാഹുല്‍ ആര് നായര്‍ (കണ്ണൂര്‍), തോംസണ്‍ ജോസ് (കാസര്‍കോട്), കെ.കെ. ബാലചന്ദ്രന് (വയനാട്), പി.എച്ച്. അഷ്റഫ് (കോഴിക്കോട് റൂറല്‍), കോഴിക്കോട് സിറ്റിപോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

keywords: Kerala, Kannur, Police, IG, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment