കണ്ണൂര്‍: നവംബര്‍ 18നു കണ്ണൂരില്‍ നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് കനത്ത സുരക്ഷയൊരുക്കാന്‍ നിര്‍ദേശം. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍മുഖ്യമന്ത്രിയെ ഉപരോധിക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണു നടപടി. സംസ്ഥാനത്തെ 7 സോണുകളാക്കി തിരിച്ചാണു സുരക്ഷാ ക്രമീകരണം. 7 എസ്.പിമാര്‍, 35 ഡിവൈ.എസ്.പിമാര്‍, 50 സി.ഐമാര്‍, 225 എസ്.ഐമാര്‍, 7 വനിതാ എസ്.ഐമാര്‍ ഉള്‍പ്പെടെ മൊത്തം 3500 പോലിസുകാരുടെ സന്നാഹമൊരുക്കും.ഇതില്‍കണ്ണൂരിലെ പരിപാടിക്കാണ് ഏററവും കൂടുതല്‍ പോലിസുകാരെ നിയോഗിക്കുക. കൂടാതെ, ദ്രുതകര്‍മ സേനയും ഷാഡോ പോലിസും രംഗത്തിറങ്ങും. ഐ.ജി, എ.ഡി.ജി.പി. ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉണ്ടാവും.
അനിഷ്ടസംഭവങ്ങള്‍ നേരിടാന്‍ ജലപീരങ്കി, ടിയര്‍ ഗ്യാസ് തുടങ്ങിയവയും ഒരുക്കും. സമരക്കാരെ തടയുന്നതിനായി പ്രത്യേക ബ്ലോക്കിങ് പോയിന്റുകളണ്ടാവും.പ്രകടനമായെത്തുന്നവരെ ഇവിടെവച്ച് തടയാനാണു പദ്ധതി. സോളാര്‍ വിഷയത്തി. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുളള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍കഴിഞ്ഞമാസം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടികള്‍ മാററിവച്ചിരുന്നു. കാസര്‍കോട്ടെ ജനസമ്പര്‍ക്കം നവംബര്‍ 19നും വയനാട്ടിലേത് ഡിസംബര്‍ 5നും നടത്താനാണു പദ്ധതി.
Keywords: Kerala, Kannur, Oommen Chandy, CM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment