പൊലീസിനു നേരെ ബോംബെറ്

കണ്ണൂര്‍: കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാങ്ങാട്ടിടം കിണററിന്റെവിട പൊലീസിനു നേരെ ബോംബെറ്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അക്രമികള്‍ പെട്രോളിംഗിനിറങ്ങിയ പൊലീസിനു നേരെ ബോംബെറു നടത്തിയത്. ഇതില്‍ അഞ്ചെണ്ണം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാതെ അവശേഷിച്ചു. ഇതു പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവ സമയത്ത് വഴിയരികില്‍ നില്‍ക്കുകയായിരുന്ന ശങ്കരനെല്ലൂര്‍ സ്വദേശി രാജേഷ്(36) കിണററിന്റെവിടെയിലെ വിനോദന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കൂത്തുപറമ്പ് ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സി. പി. എം ആര്‍. എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. ഉഗ്രസ്‌ഫോടനങ്ങളും ഇവിടെ നടക്കാറുണ്ട്.

ദിവസങ്ങള്‍ക്കു മുമ്പ് പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു. പതിവുപോലെ ജീപ്പില്‍ വന്ന കൂത്തുപറമ്പ് എസ്. ഐ അരുണ്‍ദാസിനും സംഘത്തിനും നേരെയാണ് ബോംബെറുണ്ടായത്. തലനാരിഴയ്ക്കു പൊലീസ് പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അക്രമവിവരമറിഞ്ഞ് തലശേരി എ. എസ്. പി ടി. നാരായണന്റെ വന്‍ പൊലീസ് സംസ്ഥലത്തെത്തി. കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനായി സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Bomb

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم