BJP-RSSമായുളള ഭിന്നത തെരുവുയുദ്ധത്തിലേക്കെത്തിയത് അണികളില്‍ ആശങ്കയുണ്ടാക്കുന്നു

കണ്ണൂര്‍: ബി.ജെ.പിയിലെ വിമതവിഭാഗവും ആര്‍. എസ്. എസുമായുളള ഭിന്നത തെരുവുയുദ്ധത്തിലേക്കെത്തിയത് അണികളില്‍ ആശങ്കയുണ്ടാക്കുന്നു. ബി.ജെ. പി ജില്ലാപ്രസിഡന്റ് കെ.രഞ്ചിത്തിനെ എതിര്‍ക്കുന്ന വിമതവിഭാഗമാണ് മുന്‍ദേശീയ സമിതിയംഗം ഒ.കെ വാസുവിന്റെ നേതൃത്വത്തില്‍ നരേന്ദ്രമോഡി വിചാര്‍ മഞ്ച്( നമോവേദി) യെന്ന പേരില്‍ സമാന്തര സംഘടന രൂപീകരിക്കാനായി പാനൂര്‍ വ്യാപാരഭവനില്‍ യോഗം വിളിച്ചു ചേര്‍ത്തത്.

യോഗസ്ഥലത്തു കടന്നുകയറി പരക്കെ അക്രമം അഴിച്ചുവിട്ടതിന് രണ്ടു ആര്‍.എസ്. എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും അമ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ആര്‍. എസ്. എസ് പാനൂര്‍ താലൂക്ക് കാര്യവാഹക് കൈവേലിയിലെ കുണ്ടന്‍ചാലില്‍ വിഷ്ണ(35) പാനൂര്‍താലൂക്ക് ശാരീരിക് പ്രമുഖ് പി.പി സുരേഷ്(40)എന്നിവരെയാണ് പാനൂര്‍ എസ്. ഐ ടി. എന്‍ സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരടക്കം അഞ്ചു ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു.
Panoor

പരിക്കേററ് ആശുപത്രിയില്‍ കഴിയുന്ന ബി.ജെ. പി മുന്‍ദേശീയ സമിതിയംഗംഒ.കെ വാസു(61) മുന്‍ജില്ലാസെക്രട്ടറി എ. അശോകന്‍(48) ബി.ജെ. പി കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് സുകുമാരന്‍(55) ചെറുവാഞ്ചേരിയിലെ സുരേന്ദ്രന്‍(38) കല്ലുവളപ്പില്‍ രാഘവന്‍(48) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരിക്കേററ അശോകനെയും മൂക്കിനു പരിക്കേററ പന്ന്യന്നൂര്‍ രാഘവന്‍, കല്ലുവളപ്പില്‍ രാഘവന്‍ എന്നിവരെ ശസ്ത്ര ക്രിയക്ക് വിധേയമാക്കി. ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കു പാനൂര്‍ വ്യാപാരഭവനില്‍ നടന്ന യോഗ സ്ഥലത്തു ഇരച്ചുകയറിയാണ് ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.അക്രമത്തില്‍ വ്യാപാരഭവനിലെ ഫര്‍ണ്ണിച്ചറുകള്‍ മിക്കതും തകര്‍ന്നു. ഓഫീസിന്റെ ജനല്‍ചില്ലും തകര്‍ത്തു. മൈക്കൂരി അടി തുടങ്ങിയപ്പോള്‍ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗംപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പലര്‍ക്കും വീണുപരിക്കേറ്റു. എ. അശോകന്‍ സ്വാഗത പ്രസംഗം തുടങ്ങിയതോടെയാണ് അക്രമം തുടങ്ങിയത്.

ജില്ലയില്‍ ബി.ജെ. പിക്കകത്ത് മാസങ്ങളായിഉരുണ്ടുകൂടിയ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് സമാന്തര യോഗം വിളിച്ചുചേര്‍ക്കലില്‍കലാശിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിമതവിഭാഗം നേതാക്കളെ സി. പി. എം ജില്ലാകമ്മിററിയംഗം പി.ഹരീന്ദ്രന്‍, പാനൂര്‍ ഏരിയാസെക്രട്ടറി കെ.കെ പവിത്രന്‍, ബി.ജെ. പി മണ്ഡലം നേതാക്കളായ കെ. പി സഞ്ജീവ് കുമാര്‍, കെ.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. തലശേരി താലൂക്കില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ബി.ജെ. പി ആര്‍. എസ്. എസ് ഭിന്നത പരിഹരിക്കുന്നതിനായി ഇരുസംഘടനകളുടെയും സംസ്ഥാന നേതാക്കള്‍ ഇടപെടുമെന്ന സൂചനയുണ്ട്. സംഘപരിവാരം പ്രതീക്ഷയോടെ ഉററു നോക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇരുസംഘടനകളും തമ്മിലുളള തെരുവുയുദ്ധം ഗുണം ചെയ്യില്ലെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. സംഘപരിവാറിന് നല്ലവേരോട്ടമുളള പാനൂരില്‍ നിരവധി ബലിദാനികള്‍ ജീവിതം സമര്‍പ്പിച്ച് ശക്തിപ്പെടുത്തിയ പ്രസ്ഥാനത്തിനകത്തെ കലഹം അണികളിലും ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

Keywords: Kerala, Kannur, BJP, RSS, Office, attack, police, case, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم