വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു ബൈക്കുകള്‍ തീവെച്ചു നശിപ്പിച്ചു

ധര്‍മ്മശാല: കെ.എ.പി ക്യാമ്പിന് പുറകുവശം പുന്നക്കുളങ്ങരയില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു ബൈക്കുകള്‍ തീവെച്ചു നശിപ്പിച്ചു. അബ്ദുല്‍ മജീദിന്റെ ഡിസ്‌കവര്‍, മകന്‍ മുഹമ്മദ് അഫ്‌സീറിന്റെ യൂണികോണ്‍ ബൈക്കുകളാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. വീട്ടിലേക്ക് ബൈക്ക് കയറ്റാനുളള വഴിയില്ലാത്തതിനാല്‍ അയല്‍വാസി അഴീക്കോടന്റകത്ത് ഫൈസലിന്റെ വീട്ടുമുററത്ത് നിര്‍ത്തിയിട്ടതായിരുന്നു ബൈക്കുകള്‍. തീയാളി പടര്‍ന്നതിനാല്‍ ഫൈസലിന്റെ ഡിസ്‌കവര്‍ ബൈക്കും ഭാഗികമായി നശിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 3.50നാണ് തീപിടിത്തമുണ്ടായത്. അബ്ദുല്‍ മജീദാണ് ബൈക്കുകള്‍കത്തുന്നത് കണ്ടത്. പരിസരവാസികളെ വിളിച്ചുണര്‍ത്തി തീകൊടുത്തിയെങ്കിലും ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. സംഭവത്തിനു പുറകില്‍ ആരാണെന്ന് വ്യക്തമല്ല. കരീം എന്നയാളില്‍ നിന്നും വീടുവാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തികതര്‍ക്കം നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

കരീമും സഹോദരങ്ങളും ചേര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്കു സമീപം ഹോട്ടല്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വീടുവാങ്ങിയതിന് കൊടുക്കേണ്ട ബാക്കി പണവുമായി ബന്ധപ്പെട്ട് കരീമിന്റെ സഹോദരന്‍ അബ്ദുല്‍ ആബിദ് ഫോണില്‍ വിളിച്ചുഭീഷണിപ്പെടുത്തിയതായി അബ്ദുള്‍ മജീദ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
fire

Keywords: Kerala, Kannur, Bikes, fire, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم