മണല്‍തട്ടിപ്പ്: എസ്.ഐക്ക് നേരെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ പരാതി




കണ്ണൂര്‍: മയ്യില്‍ എസ്.ഐ. സുരേന്ദ്രന്‍കല്യാടന്‍ മണല്‍തട്ടിപ്പു നടത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റി നേതാക്കള്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി പി.സുകുമാരന് പരാതി നല്‍കി. 

കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ വേശാലയെന്ന സ്ഥലത്ത് 2300 ചതുരശ്ര 
അടി വിസ്തൃതിയുള്ള ഇരുനില വീട് നിര്‍മിക്കാനായി പരിശോധനയ്ക്കിടെ പിടികൂടിയ മണല്‍ സുരേന്ദ്രന്‍ കല്യാടന്‍ മറച്ചുപയോഗിച്ചുവെന്നാണ് ആരോപണം. 

ഭാര്യയായ ടി.സി.ശര്‍മ്മിളയുടെ പേരില്‍ നിര്‍മിച്ചുവരുന്ന വീട് ഏതാണ്ട് അവസാനഘട്ടത്തിലാണ്. 
മണല്‍ ഉപയോഗിച്ചുള്ള തേപ്പ് പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. ശര്‍മ്മിളയുടെ പേരിലുള്ള ഈ വീട് നിര്‍മിക്കുവാന്‍ ഉദ്ദേശം 160ടണ്‍ പൂഴി ആവശ്യമായി വരും. 

ഇത്രയും പൂഴി ലഭിക്കുവാന്‍ ഇ-മണല്‍പദ്ധതിയിലൂടെ ബുക്ക് ചെയ്യുകയും ദീര്‍ഘകാലം കാത്തിരിക്കുകയും ചെയ്യേണ്ടതുണ്ട്. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇമണല്‍ ബുക്കിങ്ങ് നടത്തുന്നവര്‍ക്ക് പഞ്ചായത്തിന് അനുവദിച്ച 10% മണല്‍ക്വാട്ടയിലേക്ക് മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഈ ക്വാട്ടയില്‍ ഇതുവരേയും സുരേന്ദ്രന്‍ കല്യാടനോ ഭാര്യയോ ബുക്കിംഗ് നടത്തുകയോ മണല്‍അനുവദിക്കുകയോ 
ചെയ്തിട്ടില്ല. 

കലക്ടറുടെ നിയന്ത്രണത്തില്‍ വരുന്ന ഇ-മണല്‍ ബുക്കിംഗ് പ്രകാരവും സുരേന്ദ്രന്‍ കല്യാടനോ, ഭാര്യയുടെയോ പേരിലോ മണല്‍ അനുവദിച്ചിട്ടില്ല. അന്യ സംസ്ഥാന പൂഴി ലഭിക്കുന്നതിന് 2002ലെ കേരള മണല്‍ സംരക്ഷണവും മണല്‍ വാരല്‍നിയന്ത്രണവും ചട്ടങ്ങള്‍ 29 സി വകുപ്പ് പ്രകാരം മണല്‍ കൊണ്ടുവരുന്ന ജില്ലയിലെ കലക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്ദ്യോഗസ്ഥന്റേയോ അനുമതി പത്രം ആവശ്യമുള്ളതും അപ്രകാരം നികുതി കൊടുക്കേണ്ടതുമാണ്. 

സുരേന്ദ്രന്‍ കല്യാടന്‍ സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ നികുതി അടച്ച് മറ്റിടങ്ങളില്‍ നിന്നും മണല്‍ കൊണ്ടുവന്നിട്ടില്ല. അഴീക്കല്‍ പോര്‍ട്ട് ,പഴശി പ്രൊജക്ട് അധീനതയില്‍ നിന്നും മണല്‍ ലഭിച്ചിട്ടില്ല. 
മയ്യില്‍ പോലീസ്‌റ്റേഷന്‍ പരിധിയിലെ മയ്യില്‍, നാറാത്ത് , കൊളച്ചേരി, കുറ്റിയാട്ടൂര്‍, ഗ്രാമ പഞ്ചായത്തുകളിലായി ഒട്ടനവധി മണല്‍ വാരല്‍ കേന്ദ്രങ്ങളും കടവുകളുമുണ്ട്.ഇത്തരം കേന്ദ്രങ്ങളില്‍നിന്നും അനധികൃതമായി മണല്‍ വാരുന്നതിനും കടത്തിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നിരവധി കേസുകള്‍ വളപട്ടണം, മയ്യില്‍പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

യാതൊരു വിധ നിയമാനുസൃത രേഖകളുമില്ലാതെയുളള പിടിച്ചെടുത്ത ഇത്തരം മണലാണ് സുരേന്ദ്രന്‍ വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുളളത്. വീടിനാവിശ്യമായ ചെങ്കല്ലും മറ്റ് നിര്‍മാണ സാമഗ്രികളും എസ്. ഐ ഇങ്ങനെ തന്നെയാണ് സംഘടിപ്പിച്ചത്. അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് സുരേന്ദ്രന്‍ കല്യാടന്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കേരളാ പോലീസ് ആക്ടിന്റെ 115 വകുപ്പ് പ്രകാരമുള്ള അഴിമതിയും നടത്തിയിരിക്കുകയാണ്. 

നിയമാനുസൃതമല്ലാത്ത നിലയില്‍ മണല്‍കടത്തി പോകുന്ന ലോറികള്‍ പിടിച്ചെടുത്ത് കേസെടുക്കാതെ തന്റെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിലൂടെ കേരള പോലീസ് ആക്ടിന്റെ 114 വകുപ്പ് പ്രകാരമുള്ള കുറ്റവും എസ്.ഐ ചെയ്തിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Keywords: Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم