പെരുമളാബാദിലെ കൈവെട്ട് കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

case
തളിപ്പറമ്പ: ചപ്പാരപ്പടവ് പെരുമളാബാദിലെ കൈവെട്ട് കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ മാര്‍ച്ച് 13ന് രാവിലെ 9.15ന് പെരുമളാബാദിലെ തട്ടിക്കൂട്ടി അബ്ദുല്ലയുടെ കൈപത്തി വെട്ടി മാറ്റിയ കേസിലാണ് തളിപ്പറമ്പ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍കുറ്റപത്രം സമര്‍പ്പിച്ചത്.

അയല്‍വാസി ചേളാന്റകത്ത് അബ്ദുല്ല(51) മകന്‍ മുഹമ്മദ്(27) എന്നിവരാണ് കേസിലെ പ്രതികള്‍. ചേളാന്റകത്ത് അബ്ദുല്ലയുടെ വീടിനു സമീപം റോഡ് പണിയുന്നതിന് പഞ്ചായത്ത് അംഗം മൈമൂനയും റോഡ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലയും വീതി അളക്കുമ്പോള്‍ ചേളാന്റകത്ത് അബ്ദുല്ലയും മകനും കൊടുവാളുമായി വന്ന് കൈപ്പത്തിക്ക് വെട്ടിയെന്നാണ് കേസ്. പരിയാരത്തും തുടര്‍ന്ന് മംഗലാപുരം എ.ജെ. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും തട്ടിക്കൂട്ടി അബ്ദുല്ലയെ പ്രവേശിപ്പിച്ചുവെങ്കിലും ചലനശേഷി നഷ്ടപ്പെട്ടതിനാല്‍ കൈപ്പത്തി മുറിച്ചുനീക്കുകയായിരുന്നു.

പഞ്ചായത്ത് അംഗം മൈമൂനത്ത്, തട്ടിക്കൂട്ടി അബ്ദുല്ലയുടെ ഭാര്യ മറിയം, മക്കളായ സുമയ്യ, റഹിമ, ഫൈസല്‍, സാദിഖ് റോഡ് കോണ്‍ട്രാക്ടര്‍ കുര്യാക്കോസ്, എ.ജെ ആശുപത്രി സര്‍ജന്‍ ഡോ. ജയപ്രകാശ് തുടങ്ങി 24പേര്‍ കേസില്‍ സാക്ഷികളാണ്. സംഭവം നടക്കുമ്പോള്‍ തളിപ്പറമ്പ് സി. ഐയുടെ ചുമതലയുണ്ടായിരുന്ന മട്ടന്നൂര്‍ സി. ഐ ടി. എന്‍ സജീവനാണ് കേസ് അന്വേഷിച്ചത്. ഇപ്പോള്‍ തളിപ്പറമ്പ് സി. ഐയായ എ.വി ജോണാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords: Kerala, Kannur, Thaliparamba, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم