എസ്.പിയില്‍ നിന്നും കൈക്കൂലി വാങ്ങിയ എസ്.ഐക്കെതിരെ ഇതുവരെ നടപടിയില്ല

കണ്ണൂര്‍: മണല്‍ കയറ്റിയ ടിപ്പര്‍ ലോറിയില്‍ വേഷംമാറിയെത്തിയ കണ്ണൂര്‍ എസ്. പി രാഹുല്‍ആര്‍. നായരില്‍ നിന്നും നേരിട്ട് കൈക്കൂലി വാങ്ങിയ എസ്.ഐക്കെതിരെ ഇതുവരെ നടപടിയില്ല. എസ്.പിയുടെ കീഴിലുളള പൊലീസ് സേനയില്‍ ഇപ്പോഴുംകൈക്കൂലിക്കാരനായ എസ്. ഐ സുഖമായി ജോലി ചെയ്യുന്നു. അതേ സമയം അന്നു എസ്. ഐക്കൊപ്പം ജീപ്പിലുണ്ടായിരുന്ന ഡ്രൈവറെയും സിവില്‍പൊലീസ് ഓഫീസറെയും ദിവസങ്ങള്‍ക്കുളളില്‍ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സേനയുടെ അച്ചടക്കം വിളംബരം ചെയ്യുകയും ചെയ്തു.

ഒരുമാസം മുമ്പാണ് തലശേരി കണ്‍ട്രോള്‍റൂം എസ്. ഐയായിരുന്ന ബാലകൃഷ്ണന്‍ ജില്ലാപൊലീസ് സൂപ്രണ്ടില്‍ നിന്നും നൂറുരൂപ കൈക്കൂലി വാങ്ങിയത്. എസ്. ഐയോടൊപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രശേഖരന്‍, ഡ്രൈവര്‍ സണ്ണി എന്നിവരെ പിറ്റേ ദിവസം തന്നെ എസ്.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്. ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ഐ.ജിക്ക് എസ്.പിക്ക് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല.
bribe

ഉന്നതതല രാഷ്ട്രീയ ഇടപെടലാണ് കൈക്കൂലിക്കാരനാണെന്ന് തെളിഞ്ഞ എസ്. ഐക്കെതിരെ നടപടിയെടുക്കാന്‍ ഐ.ജി സുരേഷ് രാജ് പുരോഹിതിന് തടസമാകുന്നത്. ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉന്നതതല രാഷ്ട്രീയ ഇടപെടലും എസ്. ഐയെ സംരക്ഷിക്കാനായി ഉണ്ടായിട്ടുണ്ടെന്നാണ് രഹസ്യവിവരം. മദ്യകുപ്പിയില്‍ കുടിവെളളം കൊണ്ടുവന്ന പൊലീസുകാര്‍ക്കെതിരെ പോലും നടപടിയെടുത്ത ചരിത്രമാണ് ഐ.ജി സുരേഷ് രാജ് പുരോഹിതിനുളളത്. പൊലീസ് സേനയില്‍ കര്‍ശനക്കാരനായ ഉദ്യോഗസ്ഥന്‍ എന്നാണദ്ദേഹം അറിയപ്പെടുന്നത് തന്നെ.

എസ്.ഐയെ സംരക്ഷിക്കുകയും പൊലീസുകാരെ ബലിയാടാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പില്‍ സേനയില്‍ കടുത്ത അമര്‍ഷമുയര്‍ന്നിട്ടുണ്ട്. അതേ സമയം കൃത്യനിര്‍വഹതിരക്കുകാരണമാണ് ഐ.ജി സസ്‌പെന്‍ഷന്‍ നടപടിയില്‍ ഒപ്പിടാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

Keywords: Kerala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم