പഴയങ്ങാടി മാട്ടൂലും കണ്ണാടിപ്പറമ്പും വീടുകള്‍ ആക്രമിച്ചു

കണ്ണാടിപ്പറമ്പ്: പഴയങ്ങാടി മാട്ടൂലും കണ്ണാടിപ്പറമ്പും വീടുകള്‍ ആക്രമിച്ചു. മാട്ടൂലില്‍ പോപുലര്‍ ഫ്രണ്ട് മാട്ടൂല്‍ സെന്‍ട്രല്‍ യൂനിറ്റ് പ്രസിഡന്റ് കക്കാടന്‍ചാലില്‍ അഷ്‌കറിന്റെ വീടിനു നേരെയാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമണമുണ്ടായത്. ജനല്‍ച്ചില്ലുകള്‍ അക്രമിസംഘം അടിച്ചുതകര്‍ത്തു. ചില്ലുചീള് തെറിച്ച് അഷ്‌കറിന്റെ മാതാവ് മുടുവന്‍ പൂവത്തിന്‍കീഴില്‍ ആയിഷയ്ക്കു പരിക്കേറ്റു. ഇവരെ ചെറുകുന്ന് കോണ്‍വന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
house attack
File photo

ഇക്കഴിഞ്ഞ റംസാന്‍ പ്രവര്‍ത്തനഫണ്ട് പിരിക്കാനെത്തിയ അഷ്‌കറും സംഘവും റിട്ട. വില്ലേജ് ഓഫിസര്‍ മാര്‍ക്കോസിനെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് അഷ്‌കറുള്‍പ്പെടെയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.അക്രമത്തിനു പിന്നില്‍. മാര്‍ക്കോസ്, സോജന്‍, വിജിത്ത്, പ്രിജേഷ് തുടങ്ങിയവരാണെന്നു വീട്ടുകാര്‍ ആരോപിച്ചു.

പഴയങ്ങാടി പോലിസ് സ്ഥലത്തെത്തി. അക്രമികളെ ഉടന്‍ പിടികൂടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും പോപുലര്‍ ഫ്രണ്ട് പഴയങ്ങാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

കണ്ണാടിപ്പറമ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പുല്ലൂപ്പി പാറപ്പുറം സൊസൈറ്റിക്കു സമീപമുളള ഫാത്തിമയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഫാത്തിമയുടെ സഹോദരീപുത്രന്‍ കെ വി നവാസിനെ(27)യാണു ആക്രമിച്ചത്. പരിക്കേറ്റ നവാസിനെ കണ്ണൂര്‍ എ.കെ.ജി. സഹകരണാശുപത്രിയി. പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് മാരകായുധങ്ങളുമായെത്തിയ ഒരുസംഘം വീടാക്രമിച്ചത്. മയ്യില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Keywords: Kerala, Kannur, Kannadiparambu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم