'യു.ഡി.എഫ് ഭരണത്തില്‍ അധികാര കേന്ദ്രങ്ങളില്‍ വാഴുന്നത് കൊളളക്കാരാണ്'

കണ്ണൂര്‍: യു.ഡി.എഫ് ഭരണത്തില്‍ അധികാര കേന്ദ്രങ്ങളില്‍ വാഴുന്നത് കൊളളക്കാരാണെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റ് പടിക്കല്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി അധികാര സ്ഥാനം ഒഴിയേണ്ടി വന്നാല്‍ ഇതിലും നാറിയ കഥകളാണ് പുറത്തുവരിക. കോണ്‍ഗ്രസ് ഓഫീസില്‍ ചായ വാങ്ങിക്കൊണ്ടു കൊടുത്ത വ്യക്തിയെ വൈസ് ചാന്‍സലറാക്കിയതാണ് കണ്ണൂര്‍ സര്‍വകലാശാല നേരിടുന്ന പ്രതിസന്ധിയെന്നും ജയരാജന്‍ പറഞ്ഞു. ഫെസ്‌റ്റോ ജില്ലാ പ്രസിഡന്റ് പി. ആര്‍ വസന്തകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.വിശശിധരന്‍, കെ.വി ഹരികൃഷ്ണന്‍, ആര്‍. സുനില്‍കുമാര്‍, വി. പി കിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.
E.P Jayarajan MLA

Keywords: Kerala, Kannur, UDF, E.P Jayarajan, MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم