പ്രായപൂര്‍ത്തികയാകാത്ത രണ്ടു പെണ്‍കുട്ടികളുടെ വിവാഹം പൊലീസ് തടഞ്ഞു

ചക്കരക്കല്‍: ചക്കരക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തികയാകാത്ത രണ്ടു പെണ്‍കുട്ടികളുടെ വിവാഹം തടഞ്ഞു. മുണ്ടേരി ഖദീജ മന്‍സിലില്‍ ഹംസയുടെ മകളുടെ വിവാഹം തലശേരി സി.ജെ.എം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്.

കമ്പില്‍ സ്വദേശിയായ യുവാവുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് മനസിലാക്കിയ സാമൂഹ്യനീതിവകുപ്പ് അധികൃതര്‍ തലശേരി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് 14വയസും 10മാസവുമാണ് പ്രായമെന്ന് രേഖകളില്‍ തെളിഞ്ഞതിനെതുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് ഇടപെട്ടത്.
Marriage

ഏച്ചൂര്‍ കോട്ടത്തെ മദ്രസ അധ്യാപകന്‍ അഹമ്മദ് കുട്ടിയുടെ മകളുടെ വിവാഹവും പൊലീസ് ഇടപെട്ടാണ് തടഞ്ഞത്. മാണിയൂര്‍ തരിയേരിയിലെ യുവാവുമായി ഒക്ടോബര്‍ ആറിന് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പതിനേഴുവയസുമാത്രമെ പ്രായമുളളൂവെന്ന പരാതിയെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് തടയുകയായിരുന്നു.

Keywords: Kerala, Kannur, Marriage, police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم