'പിണറായി വിജയന്‍ ധാര്‍മിക രോഷം കൊളേളണ്ട'


കണ്ണൂര്‍: രാഷ്ട്രീയമായി ഭിന്നാഭിപ്രായം പറയുന്നവരെ ത
ല്ലുകയും കൊല്ലുകയും ചെയ്യുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസം അവസാനിപ്പിക്കാതെ പിണറായി വിജയന്‍ ധാര്‍മിക രോഷം കൊളേളണ്ടെന്ന് സി.എം. പി.പി.ബി അംഗം സി.എ അജീര്‍ പറഞ്ഞു.

കേരളാ മഹിളാഫെഡേറഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരന്‍ തെറ്റു ചെയ്താല്‍ ഞങ്ങള്‍ ഒരിക്കലും ന്യായീകരിക്കില്ല. തെറ്റു ചെയ്ത പൊലീസുകാരന്‍ നിയമപരമായി ശിക്ഷിക്കപ്പെടെണ്ടതാണ്. അതിനു പകരം നിയമം കൈയിലെടുത്ത് ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോളിജോണ്‍, കെ. നാരായണി, കാഞ്ചന മാച്ചേരി, ഒ.വി സീന എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. വര്‍ഗീയതയും സ്ത്രീകളും എന്ന വിഷയത്തില്‍ ഡോ. അജോയ് കുമാര്‍ പ്രഭാഷണം നടത്തി. സി.കെ നാരായണന്‍, സീത, സി.കെ പ്രസാദ്, സി.കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kannur, Vartha, Malayalam News, Convention, Pinarayi, CPM, Meet, Politics, Kerala, C.A.Ajeer, Mahila Fedration, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post