പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികളുള്‍പ്പെടെ 19 പേര്‍ക്കു പരിക്ക്

Kannur, Kerala, Hospital, Dog Bite, Injured, Waste, Water, Pappinishery, Communnity Health Centre, Youth, Girls,  കണ്ണൂര്‍: പാപ്പിനിശ്ശേരിയിലും ചെറുകുന്നിലും പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികളുള്‍പ്പെടെ 19 പേര്‍ക്കു പരിക്കേറ്റു. പാപ്പിനിശ്ശേരി ഹാജി റോഡ്, ചെറുകുണ്ട് കീഴറ തുടങ്ങിയ സ്ഥലങ്ങളിലാണ് പേപ്പട്ടിയുടെ പരാക്രമത്തില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് കടിയേറ്റത്.

പരിക്കേറ്റ പാപ്പിനിശ്ശേരി ഹാജിറോഡി റുഖിയാ അബ്ദുസ്സലാം(60), കായോത്ത് കായട്ടി റുഖിയാ അബ്ദു(62), അരിങ്ങളയി ശരണ്യ(13), കെ.കെ അഫ്‌റ(11), എം.ടി ഷബീന്‍(24), എം.പി ജമീല(20), ഇബ്രാഹീംകുട്ടി(60), ദാമോദരന്റെ മകന്‍ സുബോദ്(29), ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന മൈഥിലി(42), ഇടച്ചേരി ഹൗസില്‍ ലക്ഷ്മിയമ്മ(68), നാരായണി(87), സതി(56), പഴയങ്ങാടി കളത്തില്‍ അഭിനന്ദ്(7), ചെറുകുന്ന് കീഴറയിലെ മൂലക്കാട്ട് ഹൗസിയ, മാളു(44), കെ.ജാനകി(65), മൊട്ടമ്മല്‍ ആയാന്‍ കിഴക്കെപുരയില്‍ എ.കെ മറിയം(45), ചെറുകുന്ന് ആലക്കൂല്‍ ലിജിന്‍(22), കീഴറ പുണര്‍തത്തില്‍ വിനീത(33), പാപ്പിനിശ്ശേരിയിലെ എം.സി.കെ റംല(65) എന്നിവരെയാണ് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റംലയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. ബാക്കിയുള്ളവരെയെല്ലാം കുത്തിവയ്‌പ്പെടുത്ത ശേഷം വിട്ടയച്ചു. ഞായറാഴ്ച രാവിലെയാണ് പരിസരത്ത് അലഞ്ഞ് നടക്കുന്ന നായ വഴി പോകുന്നവരെ പരക്കെ കടിച്ചത്. രാവിലെ പേപ്പട്ടി കടിയേറ്റ് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിയവര്‍ക്ക് ഡ്യൂട്ടി ഡോക്ടറില്ലാത്തതിനാല്‍ ചികിത്സ കിട്ടിയില്ല.

പാപ്പിനിശ്ശേരി ഹെല്‍ത്ത് സെന്ററില്‍ പേവിഷബാധക്കുള്ള നാല് ഡോസ് മരുന്നായ ഐ.ഡി.ആര്‍.വി. മാത്രമേ സ്‌റ്റോക്കുള്ളുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാരകമായ കടിയേറ്റവര്‍ക്ക് എ.ആര്‍.എസ്.കിറ്റ് ഇല്ലാത്തതിനാല്‍ പലരെയും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. പേപ്പട്ടിയുടെയും, ഭ്രാന്തന്‍ കുറുക്കന്റെയും ശല്യം ഏറെയുള്ള പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഒരു ആതുരശുശ്രൂഷാ കേന്ദ്രമാണിത്.

പാപ്പിനിശ്ശേരി പഞ്ചായയത്തില്‍ മാലിന്യമുക്ത കാമ്പയിന്‍ പദ്ധതി ഈയിടെയാണ് നടന്നത്. പുഴയോരത്തും പാതവക്കിലും മാലിന്യം തള്ളുന്നതിനെതിരെ ബോധവത്കരണം നടത്തിയതൊഴിച്ചാല്‍ അതുസംസ്‌കരിക്കാനുള്ള യാതൊന്നും ഗ്രാമപഞ്ചായത്ത് ചെയ്തിട്ടില്ലെന്ന പരാതിയുണ്ട്. കോഴിക്കടകളിലെയും മാര്‍ക്കറ്റിലെയും, കശാപ്പ് ശാലയിലെയും മാലിന്യം പുഴയോരത്ത് തള്ളുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. വീടുകളിലെ മാലിന്യവും, മാര്‍ക്കറ്റിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പാഴ്‌വസ്തുക്കളും സംഭരിച്ച് സംസ്‌കരിക്കാനുള്ള പദ്ധതി പഞ്ചായത്ത് ഇനിയും ആവിഷ്‌കരിച്ചില്ലെങ്കില്‍ ഗ്രാമത്തിന്റെ ശുചിത്വം ഇനിയും താളം തെറ്റുമെന്ന് നാട്ടുകാര്‍ പറഞ്ഞു. മാലിന്യകൂമ്പാരമാണ് തെരുവ് നായ്ക്കളെ വര്‍ധിപ്പിക്കുന്നത്.

Keywords: Kannur, Kerala, Hospital, Dog Bite, Injured, Waste, Water, Pappinishery, Communnity Health Centre, Youth, Girls, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post