കണ്ണൂര്‍: പ്രതിഷേധവുമായി സ്വകാര്യബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടും നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടി തുടരുന്നു.
ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലെ മൂന്നു നഗരങ്ങളില്‍ ആര്‍.ടി.ഒയുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 59 ബസ്സുകളില്‍കൂടി നിയമലംഘനം കണ്ടെത്തി. 57 എണ്ണം സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിപ്പിക്കാതെയാണ് സര്‍വീസ് നടത്തുന്ന
തെന്ന് ബോധ്യപ്പെട്ടു. ഇതില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ വേഗപ്പൂട്ട് കേടായ നിലയിലായിരുന്നു. അടിയന്തരമായി സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ശരിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യബസുകളില്‍ രണ്ടെണ്ണത്തില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ല. ഇവയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പിഴ ചുമത്തുകയും ആര്‍.സി. ഉടമയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ ബസ്സുകളുടെ ഞായറാഴ്ചയിലെ സര്‍വീസ് റദ്ദാക്കി. ചെറിയ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചില ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ച് അറ്റകുറ്റപ്പണികള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആര്‍.ടി.ഒ. പ്രസാദ് എബ്രഹാം പറഞ്ഞു.
കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നുപരിശോധന. രാവിലെ തുടങ്ങിയ നടപടി വൈകിട്ട് അഞ്ചുമണിവരെ നീണ്ടു. ജോയിന്റ് ആര്‍.ടി.ഒമാരായ അബ്ദുല്‍ ഷുക്കൂര്‍ (തലശ്ശേരി), മോഹനന്‍ നമ്പ്യാര്‍ (തളിപ്പറമ്പ്), ദിനേശന്‍ പുത്തലത്ത് (കണ്ണൂര്‍) പരിശോധനയ്ക്ക് നേതൃത്വം നല്‍കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു. മലപ്പുറം ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തുടനീളം വാഹന പരിശോധന കര്‍ശനമാക്കിയത്.
Keywords: Crackdown on speeding buses after accidents, Bus Accident, Rishiraj, RTO, Vehicle, Fitness, Speed Govenor, Officer, Checking, Fain, Transport, Thalasheri, KSRTC, Strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment