പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

2 Arrested with hawala worth rs.15 lac, Kannur, Kerala, Police, Case, Kakkad, Sajeer, Sameer, Malayalam News, National News, Kerala News, International News
കണ്ണൂര്‍: കണ്ണൂര്‍ കക്കാട് പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. കക്കാട്ടെ  എ.പി.സജീര്‍(29), ഷമീര്‍(35) എന്നിവരാണ് പിടിയിലായത്.

കക്കാട് ഹൈദ്രോസ് പള്ളിക്ക് സമീപത്തുള്ള ഇരുനിലക്കെട്ടിടത്തില്‍ നിന്നും ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ടൗണ്‍ എസ്‌ഐയും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്. 1000 രൂപയുടെ 7 കെട്ടുകളും 500 രൂപയുടെ 16 കെട്ടുകളുമായാണ് തുക സൂക്ഷിച്ചിരുന്നത്.

ഏതാനും വര്‍ഷങ്ങളായി സജീറും ഷമീറും കുഴല്‍പ്പണത്തിന്റെ ഇടപാട് തുടങ്ങിയിട്ട്. കണ്ണൂരിലും പരിസരപ്രദേശങ്ങളിലും കുഴല്‍പ്പണം വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് സൂചനയുണ്ട്.

Keywords: 2 Arrested with hawala worth rs.15 lac, Kannur, Kerala, Police, Case, Kakkad, Sajeer, Sameer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم