പൊലീസ് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍: പ്രവര്‍ത്തകന് ആശുപത്രിയില്‍ കാവല്‍

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്‌റ്റേഷനിലെത്തി അപമര്യാദയായി പെരുമാറുകയും ബഹളംവെക്കുകയും ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഴീക്കോട് മൈലാടത്തടത്തെ പി.കെ ഹരീഷിനെതിരെ(24) ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തു. പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹരീഷിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി വിട്ടാല്‍ ഇയാളെ അറസ്റ്റു ചെയ്യുമെന്നു പൊലീസ് പറഞ്ഞു.
Hospitalized

ഞായറാഴ്ച രാത്രി എട്ടുമണിയോടെ വളപട്ടണം പൊലീസ് സ്‌റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചതിനു പിടിയിലായ പാലോട്ടുവയലിലെ സുഹൃത്തുക്കളെ ജാമ്യത്തിലിറക്കാനാണ് ഹരീഷ് സ്‌റ്റേഷനിലെത്തിയതെന്നു പറയുന്നു. തുടര്‍ന്ന് എസ്. ഐയും മഫ്തിയിലെത്തിയ പൊലീസുകാരനും ഹരീഷിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഹരീഷിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചു പ്രവര്‍ത്തകരെത്തി ബഹളംവെച്ചതിനെ തുടര്‍ന്നു പൊലീസ് ഇയാളെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: Kerala, Kannur, Police, Youth congress, man, hospitalized, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم