ട്രെയിന്‍ യാത്രക്കാരനെയും വ്യാപാരിയെയും കൊളളയടിച്ചു

കണ്ണൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പ്രൊഫസറുടെ ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ അടങ്ങിയ ബാഗ് കവര്‍ന്നു. മംഗലാപുരം എം. ഐ.ടിയിലെ അസി. പ്രൊഫസര്‍ ശൈലേന്ദ്രകുമാര്‍ തിവാരിയാണ് കവര്‍ച്ചയ്ക്കിരയായത്. കഴിഞ്ഞ ദിവസം രാത്രി ഷൊര്‍ണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്കുളള വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസിലാണ് മോഷണം. 30ഗ്രാം മംഗല്യസൂത്രം, സ്വര്‍ണ്ണമാല, പാദസരം, അയ്യായിരം രൂപ എന്നിവയടങ്ങിയ ബാഗാണ് മോഷണം പോയത്. ട്രെയിന്‍ കാസര്‍കോടെത്തിയപ്പോഴാണ് കൊളള നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്.
Robbery

തളിപ്പറമ്പ്: അബുദാബിയിലെ വ്യവസായി ഏഴാംമൈലിലെ പുതിയാറമ്പത്ത് ഉമ്മറിന്റെ ബി. എം ഡബ്‌ളൂ. കാര്‍ തകര്‍ത്ത് പണവും ആഭരണവും വിലകൂടിയ മൊബൈല്‍ ഫോണും കവര്‍ന്നു. ഏഴാം മൈല്‍ പളളിമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് തകര്‍ത്തത്. പുലര്‍ച്ചെയാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. കാറിന്റെ ചില്ലുപൊളിച്ച് െ്രെഡവറുടെ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 65,000രൂപ, 45,000രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍, കാറിന്റെ ഡിക്കിയില്‍ നിന്നും മുക്കാല്‍പവന്റെ ജിമുക്കി എന്നിവയാണ് കവര്‍ത്തത്.

തളിപ്പറമ്പ് സെഞ്ച്വറി വസ്ത്രാലയം പ്രവര്‍ത്തിക്കുന്നകെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളുടെ ഉടമയാണ് ഉമ്മര്‍. തളിപ്പറമ്പ് എസ്. ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

Keywords: Kerala, Kannur, Robbery, Train, Thaliparamba, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post