എല്‍.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം: പോലീസ് നടപടി കര്‍ശനമാക്കി

കണ്ണൂര്‍: എല്‍.ഡി.എഫ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പല്‍ ഉപരോധസമരം നേരിടുന്നതിനായി പോലീസ് കര്‍ശന നടപടികള്‍ തുടങ്ങി. സമരത്തിന് പങ്കെടുക്കുന്നവര്‍ക്ക് നല്‍കിയ യാത്രയയപ്പില്‍ പ്രകചനം നടത്തിയതിന് ആലക്കോട് പോലീസ് കേസെടുത്തു.

അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും സി.പി.എം ഏരിയാ സെക്രട്ടറി എം കരുണാകരന്‍, ലോക്കല്‍ സെക്രട്ടറി പി.എം മോഹനന്‍ ഉള്‍പെടെ 20പേര്‍ക്കെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തത്. രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ആറായിരത്തോളം പ്രവര്‍ത്തകരാണ് ആദ്യഘട്ട സമരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. ഇതില്‍ ഭൂരിഭാഗമാളുകളും ഞായറാഴ്ച പുലര്‍ചെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ട്രെയിനിലും സ്വകാര്യവാഹനങ്ങളിലുമാണ് കൂടുതലാളുകളും തിരുവനന്തപുരത്തേക്ക് തിരിച്ചത്. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിനു പരിസരത്തുവെച്ച് ശനിയാഴ്ച പകല്‍ നാലു വാഹനങ്ങള്‍ പ്രവര്‍ത്തകരെയും കയറ്റി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

Kannur, Kerala, LDF, Strike, Bus, Thiruvanathapuram, Malayalam News, National News, Kerala News, സംസ്ഥാന പെര്‍മിറ്റുളള വാഹനങ്ങള്‍ വഴിയില്‍ തടയില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ചില സി.പി.എം പ്രവര്‍ത്തകര്‍ ബുക്കു ചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ യാത്രയ്ക്കു തൊട്ടുമുന്‍പായി അധികൃതര്‍ റദ്ദാക്കിയതായി പരാതിയുണ്ട്. സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ജില്ലയില്‍ വ്യാപകമായ സംഘര്‍ഷമുണ്ടാകുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മൂന്ന് കമ്പനി സേനയെ സര്‍ക്കാര്‍ ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. സമരം സമാധാനപരമാണെങ്കില്‍ കേന്ദ്രസൈന്യം ബാരക്കുകളില്‍ തന്നെ വിശ്രമിക്കും.

കണ്ണൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എ.ഡി.ജി.പി ശങ്കര്‍റെഡ്ഡിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി.


Keywords: Kannur, Kerala, LDF, Strike, Bus, Thiruvanathapuram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post