പഴയങ്ങാടി: നിരവധി മോഷണകേസുകളിലെ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് കൂവേരിയിലെ കക്കാടപുറത്ത് മുഹമ്മദ് ഷാഫിയെ(25) യാണ് പഴയങ്ങാടി എസ്. ഐ ഇ.കെ ഷിജുവും സംഘവും അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപംവെച്ചാണ് ഇയാള്‍ പിടിയിലാവുന്നത്. മാടായി പഞ്ചായത്ത് ഓഫീസിനു സമീപത്തെ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സബ് ഓഫീസ് അടിച്ചു തകര്‍ക്കുകയും കമ്പ്യൂട്ടര്‍ മോണിറ്റര്‍, ലാപ് ടോപ്പ് എന്നിവ കവരുകയും ചെയ്ത കേസിലെ പ്രതിയായഇയാള്ക്കെതുരെ കണ്ണൂര്‍ സ്റ്റേഷനിലും മോഷണകേസ് നിലവിലുണ്ട്. പ്രതിയെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kerala, Kannur, Pazhayagadi, Robbery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment