കണ്ണൂര്‍: അനാവശ്യ പിഴ ചുമത്തി സര്‍ക്കാര്‍ ടിപ്പര്‍ വാഹന ഉടമകളെ ദ്രോഹിഹികുകയാണെന്ന ടിപ്പര്‍ എര്‍ത്ത് മൂവേഴ്സ് സമിതി ജില്ലാ സമ്മേളനം ആരോപിച്ചു. വിവിധ കാരണങ്ങളാല്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പോലിസ് സ്റ്റേഷനുകളില്‍ നശിക്കുകയാണ്.
പ്രതിസന്ധി നേരിടുന്ന വാഹന മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന സമ്മേളനം ജെയിംസ് മാത്യൂ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. കെ കെ പ്രസീദ കീര്‍ത്തന, താവം ബാലകൃഷ്ണന്, സി വി എം വിജയന്, എ കെ ഇബ്റാഹിം, ജോയ് കൊന്നക്കര, പി സത്യ പ്രകാശന്, ഗോപിനാഥന് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kannur, Kerala, Tipper, Police, Law, JCB, Government , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق