എസ്.വൈ.എസ് ഓഫീസിനു നേരെ കല്ലേറ്


SYS
മയ്യില്‍: നെല്ലിക്കപ്പാലം പാലത്തുംകരയില്‍ എസ്.വൈ.എസ് ഓഫീസിനു നേരെ കല്ലേറ്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് അക്രമം. ഓഫീസിനു സമീപം നിര്‍ത്തിയിട്ടിരുന്ന മാരുതികാറിന്റെ ചില്ലുകളുംകല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. അബ്ദുര്‍ റഹ്മാന്റെതാണ് കാര്‍.

മയ്യില്‍ പൊലീസ് 12പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്. വൈ. എസ് നേതാക്കളായ അബ്ദുല്ലക്കുട്ടി ബാഫഖി, റസാഖ് മാണിയൂര്‍, നിസാര്‍ അതിരകം, പി.കെ അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി മൗലവി, സിദ്ദിഖ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Keywords: Kerala, Kannur, SYS, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم