കണ്ണൂര്‍: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ അരിയിലെ പി. അബ്ദുല്‍ ഷുക്കൂര്‍ (21) കൊല്ലപ്പെട്ട കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരേ ഉന്നയിച്ച കുറ്റാരോപണങ്ങള്‍ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സമര്‍പ്പിച്ച അപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ഡിജിപി ആസഫലിയുമായി കൂടിയാലോചിച്ച ശേഷം ഗവണ്‍മെന്റ് പ്ലീഡര്‍ ഈയാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. 2012 ഫെബ്രുവരിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരേ പട്ടുവം അരിയില്‍ വെച്ച് ലീഗ് പ്രവര്‍ത്തകര്‍ ആക്രമം നടത്തിയതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണു ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.
ചികിത്സയ്ക്കായി തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെയെത്തിയ നേതാക്കളില്‍ ചിലര്‍ കീഴറയിലുള്ള പ്രവര്‍ത്തകരെ വിളിച്ചു ഷുക്കൂറിനെ വകവരുത്താന്‍ ഫോണിലൂടെ പറഞ്ഞുവെന്നും ഇതു ചികിത്സയിലായിരുന്ന ജയരാജനും രാജേഷും കേട്ടിട്ടും തടഞ്ഞില്ലെന്നുമാണു പോലീസിന്റെ കണ്ടെത്തല്‍.
ഷുക്കൂറിനെ അടക്കം അഞ്ചുപേരെ രണ്ടരമണിക്കൂര്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും കൊലപാതകം നടക്കുമെന്നും അറിയാമായിരുന്നിട്ടും ഇതു തടയുകയോ പോലീസിനെ അറിയിക്കുകയോ ചെയ്തില്ലെന്ന കാരണത്താല്‍ 118ാം വകുപ്പാണു രണ്ടുപേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. ഇക്കാര്യം ചോദ്യംചെയ്താണ് ഇരുവരും അപേക്ഷ നല്‍കിയിരിക്കുന്നത്.
നിരവധി സന്ദര്‍ശകരുള്ള സമയത്തു പരസ്യമായി ഫോണിലൂടെ ഒരാളെ കൊല്ലണമെന്നു പറഞ്ഞതു വിശ്വസനീയമല്ല. രാഷ്ട്‌റീയ വിരോധം കാരണം വ്യാജ തെളിവുണ്ടാക്കി തങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരേയുള്ള കുറ്റം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.
എന്നാല്‍, ഇരുവരെയും മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്‍ വാദം. വിചാരണവേളയില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കേണ്ട കാര്യമാണിതെന്നും അതിനിടയില്‍ ഇരുവര്‍ക്കുമെതിരേയുള്ള കുറ്റം റദ്ദ് ചെയ്യരുതെന്നുമാണു പ്രോസിക്യൂഷന്റെ വാദം. മൊത്തം 32 കുറ്റാരോപിതരുള്ള കേസില്‍ പി. ജയരാജനും രാജേഷും യഥാക്രമം 31 ഉം 32ഉം പ്രതിസ്ഥാനത്താണ്.

Keywords: Kerala, kannur, Ariyil Shukkoor, Murder,case, CPM, Muslim League, MSF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment