ഋതുപര്‍ണ്ണഘോഷ് ചലച്ചിത്രോല്‍സവം 10 ന് തുടങ്ങും

കണ്ണൂര്‍: അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണ്ണ ഘോഷിന്റെ സ്മരണയ്ക്ക് ആഗസ്റ്റ് 10 ന് കണ്ണൂരില്‍ ക്യൂബ് ഫിലിം സൊസൈറ്റി ചലച്ചിത്രോല്‍സവം നടത്തും. കണ്ണൂര്‍ ഐ. എം. എ. ഹാളിലാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഋതുവര്‍ണ്ണങ്ങള്‍ എന്ന പേരിലുള്ള ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
Rituparno-Ghosh

ആഗസ്റ്റ് 10 ന് വൈകിട്ട് നാലു മണിക്ക് ചലച്ചിത്ര സംവിധായകന്‍ കെ. ആര്‍. മോഹന്‍ ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യും. ജി.പി.രാമചന്ദ്രന്‍ ഋതുപര്‍ണ്ണഘോഷ് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, മധു കൈതപ്രം, ഷെറി, മധു ജനാര്‍ദ്ദനന്‍, കെ.പ്രഭാകരന്‍, ജിത്തു കോളയാട് എന്നിവര്‍ പ്രസംഗിക്കും. ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ഉന്നിഷെ ഏപ്രില്‍ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുക. ഞായറാഴ്ച റെയിന്‍കോട്ട്, ചിത്രാംഗദ തുടങ്ങിയ ചിത്രങ്ങളും നവാഗത സംവിധായകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വിരമിക്കുന്ന ക്യൂബ് ഫിലിം സൊസൈറ്റി സെക്രട്ടറി സി. മോഹനന് ചടങ്ങില്‍ വച്ച് സ്വീകരണം നല്‍കും. സ്വീകരണമ്മേളനം ചലച്ചിത്ര നിരൂപകന്‍ വി.കെ. ജോസഫ് ഉദ്ഘാടനം ചെയ്യും.

Keywords: Kerala, Kannur, Cinema, Rituparno ghosh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post