മുത്തുമാരിയമ്മൻ കോവിലിലെ തിരുവാഭരണം കവർന്നു

കണ്ണൂർ: മാർക്കറ്റ് റോഡിലെ ശ്രീ മുത്തുമാരിയമ്മൻ കോവിലിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് തിരുവാഭരണം കവർന്നു. രണ്ടു ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയും കവർന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. 

Muthumari Amman Covil, Kannur, Temple, Robbery, Police, Case, Inquiryപൂട്ടു തകർത്ത് അകത്തു കടന്ന് വിഗ്രഹത്തിൽ ചാർത്തിയ രണ്ടു ഗ്രാമിന്റെ സ്വർണമാലയാണ് കവർന്നത്. വിഗ്രഹം മോഷ്ടിക്കാനുള്ള ശ്രമം നടത്തിയതിന്റെയും ലക്ഷണമുണ്ട്.
ടൗൺ എസ്‌.ഐ: സനൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

കോവിലിനു സമീപത്തെ പാലുൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു കടയിലും കവർച്ച നടന്നിട്ടുണ്ട്. ഷട്ടർ കുത്തിത്തുറന്ന് മേശയിൽ സൂക്ഷിച്ച നാണയങ്ങൾ മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്. കടയിൽ കൂടുതൽ പണം സൂക്ഷിച്ചിരുന്നില്ല.

Keywords: Muthumari Amman Covil, Kannur, Temple, Robbery, Police, Case, Inquiry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم