വായനാമല്‍സരം നടന്നു

Kannur, Kerala, Library, Pangajakshan, College, Education, Competition, Inauguration, Malayalam News, National News

കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാമത്സരം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. കണ്ണൂരില്‍ കോളജ് ഓഫ് കൊമേഴ്‌സില്‍ ജില്ലാതല ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രോഷ്‌നിഖാലിദ് നിര്‍വഹിച്ചു. 

ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. ബൈജു അധ്യക്ഷനായി. ഏറമ്പള്ളി രവീന്ദ്രന്‍, എം മോഹനന്‍, എ പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ഇ. ചന്ദ്രന്‍ സ്വാഗതവും എ. ശ്രീധരന്‍ നന്ദിയും പറഞ്ഞു.
തളിപറമ്പ് മൂത്തേടത്ത് സ്‌കൂളില്‍ പ്രധാനധ്യാപിക പി.എന്‍ കമലാക്ഷി ഉദ്ഘാടനം ചെയ്തു. താലുക്ക് സെക്രട്ടറി വൈക്കത്ത് നാരായണന്‍ അധ്യക്ഷനായി. ഇ.കെ അജിത്ത് കുമാര്‍ സംസാരിച്ചു. 

തലശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ താലുക്ക് സെക്രട്ടറി സി.സോമന്‍ ഉദ്ഘാടനം ചെയ്തു. കെ.പി പ്രദീപ് കുമാര്‍ അധ്യക്ഷതവഹിച്ചു. വി.കെ ബാലന്‍, കെ.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
താലുക്ക്തല മല്‍സരത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പത്ത് വീതം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള ജില്ലാതല മല്‍സരം സെപ്തംബര്‍ 29ന് കണ്ണൂരില്‍ നടക്കും.

Keywords: Kannur, Kerala, Library, Pangajakshan, College, Education, Competition, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post