ജനകീയ പ്രശ്‌നങ്ങളോടുള്ള കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയം തിരുത്തണം: എന്‍ജിഒ സംഘ്

 Kannur, Kerala, NGO Sang, Government, Office bearers, News, Malayalam News, National News, Kerala News, International News

കണ്ണൂര്‍: കേന്ദ്രകേരള സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ ജനജീവിതം ദുസഹമായിരിക്കുകയാണെന്നും വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന യാതൊരു നടപടിക്കും സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കേരള എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ടി.സുകുമാരന്‍ പറഞ്ഞു.
എന്‍ജിഒ സംഘ് ജില്ലാ സമ്മേളനംടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രകേരള സര്‍ക്കാരുകളുടെ അഴിമതി എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ഖജനാവിന് വന്ന ബാധ്യത ജീവനക്കാരുടെ മേല്‍ കെട്ടിവെച്ച് ജീവനക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡ് കെ.പി.രാജന്‍ അധ്യക്ഷത വഹിച്ചു. പി.ടി.ദേവരാജന്‍, പി.ബാലന്‍, കെ.കെ.വിനോദ്കുമാര്‍, ദേശീയ കെ.എന്‍.വിനോദന്‍, എം.പി.രാജീവന്‍ എം.വി.പ്രഭാകരന്‍ സി.കെ.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രവീന്ദ്രനാഥ് ചേലേരി സ്വാഗതവും പി.പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

സര്‍വീസില്‍ നിന്നും വിരമിച്ച ജില്ലാ വൈസ് പ്രസിഡ് എ. പത്മനാഭന് ജില്ലാ സമിതിയുടെ ഉപഹാരം നല്‍കി. സമാപന പരിപാടിയില്‍ കേരള എന്‍ജിഒ സംഘ് പി.പീതാംബരന്‍ മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികള്‍: കെ.പി.രാജന്‍ (പ്രസിഡന്റ്) പി.രാധാകൃഷ്ണന്‍, പി.കെ.ജയപ്രകാശ് (വൈസ്.പ്രസി), സജീവന്‍ ചാത്തോത്ത് (സെക്രട്ടറി), കെ.ഒ.ജയകൃഷ്ണന്‍, പ്രജിത്ത്.വി (ജോ.സെക്രട്ടറി), സനല്‍ കുമാര്‍.കെ.കെ (ട്രഷറര്‍)

Keywords: Kannur, Kerala, NGO Sang, Government, Office bearers, News, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post