ആലക്കോട്: നെല്ലിപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ ഒത്താശയോടെ പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.
മാളോന്റകത്ത് അസീനാണ് മംഗലാപുരത്തുവച്ച് പിടിയിലായത്. ഇതോടെ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനേഴായി. തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അസീന്‍.
14 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം പുറത്തായതുമുതല്‍ ഒളിവിലായിരുന്നു ഇയാള്‍. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും പിന്നീട് പ്രലോഭിപ്പിച്ച് പലയിടങ്ങളിലായി കൊണ്ടുപോയി കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു.
മംഗലാപുരത്ത് ബന്തറില്‍ ഒരു കണ്‍സ്ട്രകഷന്‍ കമ്പനിയുടെ ജോലിസ്ഥലത്ത് നിന്നാണ് ആലക്കോട് സി.ഐ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വേഷം മാറിയെത്തി ഇയാളെ പിടികൂടിയത്.
ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. തളിപ്പറമ്പ് സ്വദേശിനിയായ യുവതിയുടെ പിതാവിന്റെ പരാതിയിലാണ് ഇക്കാര്യം പോലിസ് അന്വേഷിക്കുന്നത്. പോലിസ് ഇയാളെ ചോദ്യംചെയ്ത് വരികയാണ്.
കഴിഞ്ഞ 18ന് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലിസ് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തായത്. സ്വന്തം അച്ഛനാണ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് അമ്മയും ഇടനിലക്കാരിയും ചേര്‍ന്ന് അയല്‍വാസികള്‍ക്കും പിന്നീട് കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം തുടങ്ങി നിരവധി ഇടങ്ങളില്‍ കൊണ്ടുപോയി പലര്‍ക്കായി കാഴ്ചവയ്ക്കുകയായിരുന്നു.
അമ്മ രാധാമണി, അയല്‍ക്കാരായ രാജന്, സാബു, പ്രധാന ഇടനിലക്കാരി സിന്ധു എന്നിവരടക്കം 16 പേര് നേരത്തെ പിടിയിലായിരുന്നു. അസീന്‍ കൂടി പിടിയിലായതോടെ ഇനി പിടികൂടാനുള്ള നാലുപേര്‍ കൂടി വലയിലാവുമെന്നാണ് പോലിസ് പ്റതീകഷിക്കുന്നത്. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kerala, Kannur, Nellipara rape, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment